ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിനുള്ള ഒരുക്കത്തിലാണ് അംബാനി കുടുംബം. ജൂലൈ 12-ന് മുംബൈയിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹം. മൂന്ന് ദിവസം ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. ശുഭ് വിവാഹ്, ശുഭ് ആശിര്‍വാദ്, മംഗള്‍ ഉത്സവ് എന്നിങ്ങനെയാണ് ചടങ്ങുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
ഇപ്പോഴിതാ വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്തുവന്നിരിക്കുകയാണ്. ഒരു ചുവപ്പ് പെട്ടിയുടെ രൂപത്തില്‍ ഡിസൈന്‍ ചെയ്ത ക്ഷണക്കത്ത് തുറന്നാല്‍ ഉള്ളില്‍ ചെറിയൊരു ക്ഷേത്രവും കാണാം. സില്‍വര്‍ നിറത്തിലാണ് ഈ ക്ഷേത്രത്തിന്റെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതിനുള്ളില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള പ്രതിഷ്ഠയും കാണാം. പശ്ചാത്തലത്തില്‍ മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതും കേള്‍ക്കാം.
Also Read
ഇതു വീണ്ടും തുറന്നാല്‍ ഓരോ ചടങ്ങിനായുമുള്ള പ്രത്യേക ക്ഷണക്കത്താണ് മുന്നിലെത്തുക. ഇതില്‍ ഓരോന്നിലും ഓരോ ഹിന്ദു ദൈവങ്ങളുടെ ചിത്രം നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടെ ഒരു സില്‍വര്‍ ബോക്‌സ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ അതിഥികള്‍ക്കായുള്ള നിരവധി സമ്മാനങ്ങളുണ്ട്. 'എആര്‍' എന്ന് എംബ്രോയ്ഡറി ചെയ്ത ഒരു പട്ടുതുണിയും ഒരു നീല ഷാളും ഇതിനുള്ളിലുണ്ട്.
ഈ ക്ഷണക്കത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് അഭിനന്ദിച്ചും വിമര്‍ശിച്ചും കമന്റ് ചെയ്തത്. 'എന്റെ വിവാഹത്തിന്റെ മുഴുവന്‍ ബജറ്റും ഈ ഒരൊറ്റ കാര്‍ഡിന് ചിലവഴിച്ചിട്ടുണ്ട്' എന്നായിരുന്നു ഒരാളുടെ രസകരമായ കമന്റ്.
നേരത്തെ ഈ ക്ഷണക്കത്തുമായി ആനന്ദ് അംബാനിയുടെ അമ്മ നിത അംബാനി വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയിരുന്നു. കാശി വിശ്വനാഥന് ആദ്യ ക്ഷണക്കത്ത് നല്‍കുകയും ചെയ്തു. 10 വര്‍ഷത്തിന് ശേഷമാണ് ഇവിടെ വരുന്നതെന്ന് പറഞ്ഞ അവര്‍ ഗംഗാ ആരതിയിലും പങ്കെടുത്ത ശേഷമാണ് മടങ്ങിയത്.
കഴിഞ്ഞ ദിവസം ബോളിവുഡ് താരം അജയ് ദേവ്ഗണിനെ വിവാഹം ക്ഷണിക്കാനായി റോള്‍സ് റോയ്‌സ് കളിനന്‍ ബ്ലാക്ക് ബാഡ്ജില്‍ ആനന്ദ് അംബാനിയെത്തുന്ന വീഡിയോ വൈറലായിരുന്നു. മുംബൈയിലെ ജുഹുവിലെ അജയ്‌യുടെ വീടിന്റെ പോര്‍ച്ചില്‍ ഈ വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നതും അതിലേക്ക് ആനന്ദ് അംബാനി വന്നു കയറന്നതും വീഡിയോയില്‍ കാണാം. കാറിനെ ചുറ്റി നിരവധി സെക്യൂരിറ്റി ജീവനക്കാര്‍ നില്‍ക്കുന്നുമുണ്ട്. ഏകദേശം 13 കോടി രൂപയാണ് ഈ കാറിന്റെ വില.
വിവാഹത്തിന് മുന്നോടിയായി ഗുജറാത്തിലെ ജാംനഗറിലും ഇറ്റലിയിലെ ആഡംബരക്കപ്പലിലും ആനന്ദും രാധികയും പ്രീ വെഡ്ഡിങ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. വിവിധ മേഖലകളിലെ സെലിബ്രിറ്റികള്‍ ഈ പാര്‍ട്ടികളില്‍ പങ്കെടുത്തു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് വിവരം. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാരായ അബൂജാനിയും സന്ദീപ് ഖോശ്ലയുമാണ് ആനന്ദിന്റേയും രാധികയുടേയും വിവാഹ ഔട്ട്ഫിറ്റുകള്‍ തയ്യാറാക്കുന്നത്. ഇരുവരേയും സ്‌റ്റൈല്‍ ചെയ്യുന്നത് ഫാഷന്‍ സ്‌റ്റൈലിസ്റ്റുകളായ ഷലീന നതാനിയും റിയ കപൂറുമാണ്. ആഡംബര കപ്പലില്‍ നടന്ന പ്രീ വെഡ്ഡിങ് ആഘോഷത്തിലും ഷലീനയും റിയയുമായിരുന്നു ആനന്ദിനേയും രാധികയേയും ഒരുക്കിയത്. ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മകളും നടി സോനം കപൂറിന്റെ സഹോദരിയുമാണ് റിയ.
Content Highlights: anant ambanis wedding invitation card details and rolls royce entry
Published: 28 Jun 2024, 10:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented