റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിന് ഇനി ഏതാനും മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജൂലൈ ആറു മുതല്‍ 12 വരെ നടക്കുന്ന ചടങ്ങില്‍ മുംബൈയിലാണ് ഇരുവരും വിവാഹിതരാകുക. ഇതിന് മുന്നോടിയായി മാര്‍ച്ച് ഒന്ന് മുതല്‍ മൂന്നുവരെ ഗുജറാത്തിലെ ജാംനഗറില്‍ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടന്നിരുന്നു.
ഇപ്പോഴിതാ രണ്ടാമത്തെ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കത്തിലാണ് അംബാനി കുടുംബം. ഇത്തവണ ആഡംബര കപ്പലിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. മെയ് 29-ന് അതിഥികളുമായി ഇറ്റലിയിലെ സിസിലിയില്‍ നിന്ന് പുറപ്പെടുന്ന കപ്പല്‍ ജൂണ്‍ ഒന്നിന് സ്വിറ്റ്‌സര്‍ലന്‍ഡിലെത്തും.
ക്ഷണിക്കപ്പെട്ട അതിഥികളും അടുത്ത ബന്ധുക്കളും മാത്രമാണ് കപ്പലിലുണ്ടാകുക. ചടങ്ങുകളുടെ സ്വകാര്യത കണക്കിലെടുത്ത് മൊബൈല്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബോളിവുഡിലെ താരനിര ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറില്‍ അധികം വിഐപികളേയാണ് ആഘോഷത്തിനായി ക്ഷണിച്ചിട്ടുള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഷാരൂഖ് ഖാനും കുടുംബവും, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, താരദമ്പതിമാരായ രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ്, രണ്‍വീര്‍ സിങ്ങ്-ദീപിക പദുക്കോണ്‍, കിയാര അദ്വാനി-സിദ്ധാര്‍ഥ് മല്‍ഹോത്ര, സോനം കപൂര്‍-ആനന്ദ് അഹൂജ, ഐശ്വര്യ റായ്-അഭിഷേക് ബച്ചന്‍, കരീന കപൂര്‍-സെയ്ഫ് അലി ഖാന്‍ തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കുചേരും. ഇവരെക്കൂടാതെ 600 ജീവനക്കാരും കപ്പലിലുണ്ടാകും.
കപ്പലിലെ മൂന്ന് ദിവസത്തെ ആഘോഷത്തിന് ശേഷം ലണ്ടനിലും പാര്‍ട്ടി നടത്തും. മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി എന്നിവരൊഴികെ അംബാനി കുടുംബത്തിലെ അംഗങ്ങളെല്ലാംതന്നെ നിലവില്‍ ലണ്ടനിലാണുള്ളത്.
ജാംനഗറില്‍ നടന്ന ആദ്യ പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത മേഖലകളിലുള്ള സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ഹില്‍ ഗേറ്റ്, പോപ്പ് താരം റിഹാന, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, എംഎസ് ധോനി, ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ 1200-ഓളം അതിഥികള്‍ ജാംനഗറിലെത്തിയിരുന്നു.
Content Highlights: anant ambani radhika merchants second pre wedding celebration
Published: 22 May 2024, 05:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented