
റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകന് ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിന്റെ 'സേവ് ദ ഡേറ്റ്' ക്ഷണക്കത്ത് പുറത്തുവന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷം മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററിലാണ് നടക്കുക.
ജൂലൈ 12-നാണ് വിവാഹം. 'ശുഭ് വിവാഹ്' എന്നാണ് ആ ചടങ്ങിനെ കുറിച്ച് ക്ഷണക്കത്തില്‍ കൊടുത്തിരിക്കുന്നത്. തൊട്ടടുത്ത ദിവസം 'ശുഭ് ആശിര്‍വാദ്' ചടങ്ങ് നടക്കും. ദമ്പതികള്‍ ബന്ധുക്കളുടേയും അതിഥികളുടേയും അനുഗ്രഹം തേടുന്നതാണ് ഈ ചടങ്ങ്. ജൂലൈ 14-നാണ് റിസപ്ഷന്. 'മംഗള്‍ ഉത്സവ്' എന്ന പേരിലാണ് റിസപ്ഷന് നടക്കുക.
ഓരോ ചടങ്ങിനും അതിഥികള്‍ വ്യത്യസ്തമായ വസ്ത്രങ്ങളും ധരിക്കണം. വിവാഹത്തിന് ഇന്ത്യന്‍ പരമ്പരാഗത വസ്ത്രമാണ് ഡ്രസ്സ് കോഡ്. ശുഭ് ആശിര്‍വാദിന് ഇന്ത്യന്‍ ഫോര്‍മലും റിസപ്ഷന് ഇന്ത്യന്‍ ചിക്കും ഡ്രസ്സ് കോഡുകളാണ് ക്ഷണക്കത്തില്‍ എഴുതിയിരിക്കുന്നത്.
ചുവപ്പും ഗോള്‍ഡും നിറങ്ങള്‍ ചേര്‍ന്ന ട്രഡീഷണല്‍ ഷെയ്ഡിലുള്ളതാണ് സേവ് ദ ഡേറ്റ് ക്ഷണക്കത്ത്. വിവാഹത്തിന്റെ ഔദ്യോഗിക ക്ഷണക്കത്ത് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.
നിലവില്‍ അംബാനി കുടുംബം രണ്ടാം പ്രീ വെഡ്ഡിങ് ആഘോഷത്തിലാണുള്ളത്. ഇറ്റലിയില്‍ നിന്ന് പുറപ്പെട്ട ആഡംബര കപ്പലിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. മെയ് 29-ന് പുറപ്പെട്ട കപ്പല്‍ ജൂണ്‍ ഒ്ന്നിന് ഫ്രാന്‍സിലെത്തും. സല്മാന് ഖാന്, രണ്‍വീര്‍ സിങ്ങ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, സച്ചിന് തെണ്ടുല്‍ക്കര്‍, എംഎസ് ധോനി തുടങ്ങിയ സെലിബ്രിറ്റികളെല്ലാം ഈ കപ്പലിലുണ്ട്.
വധൂവരന്മാരുടേയും അതിഥികളുടേയും സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കി കപ്പലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കപ്പിലിലെ ആഘോഷത്തിന് ശേഷം ലണ്ടനില്‍ പാര്‍ട്ടിയും നടക്കും.
Content Highlights: anant ambani and radhika merchant save the date wedding invitation
Published: 31 May 2024, 12:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented