സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണ് ബോളിവുഡിലെ മുതിർന്ന താരമായ അമിതാഭ് ബച്ചൻ. കാര്യങ്ങൾ പങ്കുവെക്കുമ്പോൾ ആളുകൾക്ക് ആസ്വാദ്യകരമായ രീതിയിൽ അത് മാറ്റുവാനും താരം ശ്രദ്ധിക്കാറുണ്ട്. പുതുവത്സരത്തിനെ വരവേറ്റുകൊണ്ട് അമിതാഭ് ബച്ചൻ എക്സിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ആളുകളെ ആകർഷിക്കുന്നത്.
സാധാരണയായി കണ്ടുവരുന്ന പുതുവത്സരാശംസയ്ക്ക് പകരം ആളുകളെ കുറച്ച് ചിന്തിപ്പിക്കുന്ന രീതിയിലാണ് താരം വർഷാവസാനത്തെക്കുറിച്ചും പുതു വർഷത്തെക്കുറിച്ചുമുള്ള കുറിപ്പ് പങ്കുവെച്ചത്. “മറ്റൊന്നിന്റെ അവസാനത്തിലേക്ക് അടുക്കുന്നു. ഇപ്പോഴുള്ളത് ഒൻപതായിരുന്നു, ഇനി പത്താണ് വരാനിരിക്കുന്നത്” എന്നാണ് എക്സിൽ കുറിച്ചത്.
കമന്റ് ബോക്സിൽ പലരും പോസ്റ്റ് കണ്ട് കുഴഞ്ഞതിന്റെ ചിത്രങ്ങൾ പങ്കുവെച്ചു. കുറിപ്പ് വായിച്ച് പലരും ആശയക്കുഴപ്പത്തിലായെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട താരം പങ്കുവെച്ച സന്ദേശത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാൻ ചിലർ ശ്രമിച്ചു. തങ്ങളെ കുറച്ചധികം ‘ചിന്തിപ്പിച്ച’ പോസ്റ്റിന്റെ അർഥം മനസിലാക്കിയവർ അതവിടെ കുറിച്ചിടാനും മറന്നില്ല.
നിലവിലെ വർഷമായ 2025-ന്റെ ഓരോ അക്കങ്ങളും തമ്മിൽ കൂട്ടിയാൽ കിട്ടുന്ന സംഖ്യയാണ് ഒൻപത്. പുതുവത്സരമായ 2026- ലെ സംഖ്യകൾ തമ്മിൽ കൂട്ടുമ്പോൾ പത്ത് ലഭിക്കും. ഒറ്റനോട്ടത്തിൽ ഈ അർഥമാണ് കണ്ടെത്താൻ സാധിക്കുക. ഇതിൽ കൂടുതൽ എന്തെങ്കിലും അതിൽ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് അമിതാഭ് ബച്ചൻ തന്നെ ഇനി വെളിപ്പെടുത്തണം.
Content Highlights: Amitabh Bachchan`s unique New Year`s Eve post on X (Twitter) has left fans puzzled. Discover the intriguing message and what it might mean.
Published: 31 Dec 2025, 05:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented