അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് നടി അമല പോള്‍. പൂര്‍ണ ഗര്‍ഭിണിയായ താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍ പങ്കുവെച്ചിരുന്നു. നായികയായി അഭിനയിച്ച ഒരു ഇന്ത്യന്‍ പ്രണയകഥയിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ ഡാന്‍സ് ചെയ്ത് ഒമ്പതാം മാസത്തെ അമല വരവേല്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. നേരത്തെ ആടുജീവിതത്തിന്റെ പ്രൊമോഷനും നിറവയുമായാണ് അമല എത്തിയിരുന്നത്.
ഇപ്പോഴിതാ നിറവയറില്‍ റാംപില്‍ ചുവടുവെയ്ക്കുന്ന അമലയുടെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊച്ചിയില്‍ ഗര്‍ഭിണികള്‍ക്കായി സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് അമല പങ്കെടുത്തത്. വെള്ള ഗൗണില്‍ അതിസുന്ദരിയായാണ് താരം എത്തിയത്. ഭര്‍ത്താവും അമ്മയും കൂടെയുണ്ടായിരുന്നു.
ഈ നിമിഷങ്ങള്‍ തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും തന്റെ കരിയര്‍ തുടങ്ങിയത് മോഡലായിട്ടാണെന്നും അമല വേദിയില്‍ പറഞ്ഞു. സ്ത്രീയെന്ന നിലയില്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലാണ് താനിപ്പോഴുള്ളതെന്നും ഗര്‍ഭിണായ ഒരു സ്ത്രീയെ ഏറ്റവും കൂടുതല്‍ മനസിലാക്കാന്‍ സാധിക്കുക മറ്റൊരു ഗര്‍ഭിണിക്കാണെന്നും അമല കൂട്ടിച്ചേര്‍ത്തു.
'ഒരു കുട്ടി അല്ലെങ്കില്‍ പ്രസവം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിലേക്കുള്ള കൂട്ടിച്ചേര്‍ക്കലായിരിക്കണം. ഒരിക്കലും ജീവതത്തിലെ പരിമിതിയായി മാറരുത്. അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള തുടക്കമാണിത്. അതില്‍ നമ്മള് സ്വയം സ്നേഹിക്കുകയും പ്രചോദനം നല്‍കുകയും വേണം.' അമല പറയുന്നു.
കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കൊച്ചിയും കെ.എല്‍.എഫ് നിര്‍മല്‍ കോള്‍ഡ് പ്രെസ്സ്ഡ് വിര്‍ജിന്‍ കോക്കനട്ട് ഓയിലും ചേര്‍ന്നാണ് ഷോ സംഘടിപ്പിച്ചത്. ഏറ്റവും കൂടുതല്‍ ഗര്‍ഭിണികളെ പങ്കെടുപ്പിച്ചതിനുള്ള വേള്‍ഡ് റെക്കോര്‍ഡ് യൂണിയന്റെ റെക്കോര്‍ഡും ഫാഷന്‍ ഷോ സ്വന്തമാക്കി. 105 ഗര്‍ഭിണികള്‍ റാംപില്‍ ചുവടുവെച്ചു. വിജയിയായ ചേര്‍ത്തല സ്വദേശി അനിലയെ അമല കിരീടം അണിയിച്ചു.
2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. ഗോവ സ്വദേശിയായ ജഗദ് ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് താന്‍ അമ്മയാകാനൊരുങ്ങുന്ന വിവരം അമല പങ്കുവെച്ചത്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് അമല പോള്‍ അഭിനയിച്ച് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.
Content Highlights: amala paul ramp walk with baby bump and talks about pregnancy
Published: 13 May 2024, 12:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented