സീത എന്ന സൂപ്പർ ഏജന്റായാണ് ആലിയ ചിത്രത്തിലെത്തുന്നത്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് ആൽഫ. ശിവ് റവെയ്ൽ സംവിധാനം ചെയ്യുന്ന ചിത്രം സ്ത്രീകൾ പ്രധാനവേഷത്തിലെത്തുന്ന സ്‌പൈ ത്രില്ലറാണ്. യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ ഇത്തരത്തിലുള്ള ആദ്യ ചിത്രമാണ് ആൽഫ. ആലിയാ ഭട്ട്, ഷർവാരി വാഗ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ജൂലായ് മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്.
സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ പ്രകാരം ആലിയാ ഭട്ടിന് 25 കോടി രൂപയാണ് ആൽഫയിലെ പ്രതിഫലം. ചിത്രത്തിന്റെ ആകെ നിർമാണ ചെലവ് 100 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ബജറ്റിന്റെ നാലിലൊന്ന് ഭാഗം ആലിയയുടെ മാത്രം പ്രതിഫലമാണ്. സൂപ്പർ ഏജന്റായ സീത എന്ന കഥാപാത്രമായാണ് ആലിയ ചിത്രത്തിലെത്തുന്നത്. മറ്റൊരു സൂപ്പർ ഏജന്റിന്റെ വേഷത്തിലെത്തുന്ന ഷർവാരിക്ക് മൂന്ന് കോടിയാണ് പ്രതിഫലം. ഈ കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
Also Read: ഒരു സിനിമയ്ക്ക് പ്രതിഫലം 145 കോടി വരെ; 2700 കോടിയുടെ സാമ്രാജ്യം സ്വന്തമാക്കിയ 'ഖിലാഡി കുമാർ’
ബോബി ഡിയോളാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് എന്നാണ് റിപ്പോർട്ട്. അനിൽ കപൂറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇരുവർക്കും ആറ് കോടി രൂപ വീതമാണ് പ്രതിഫലം. 'ആൽഫ'യിൽ അതിഥി താരമായി ഹൃത്വിക് റോഷനും എത്തുന്നുണ്ട്. സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ വാർ, വാർ 2 എന്നീ ചിത്രങ്ങളിലെ മേജർ കബീറായാണ് ഹൃത്വിക് ആൽഫയിലെത്തുന്നത്. അതേസമയം ചിത്രത്തിലെ അതിഥി വേഷത്തിനായുള്ള ഹൃത്വിക് റോഷന്റെ പ്രതിഫലം എത്രയാണെന്ന വിവരം ലഭ്യമല്ല.
ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു.
Content Highlights: The budget for Yash Raj Films' first female-led spy universe film 'Alpha' is reportedly ₹100 crores. Lead actress Alia Bhatt is taking home ₹25 crores, which accounts for one-fourth of the total budget. Co-star Sharvari is charging ₹3 crores, while Bobby Deol and Anil Kapoor are paid ₹6 crores each.
Published: 30 Jun 2026, 12:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented