മ്മയായ ശേഷവും ബോളിവുഡില്‍ സജീവമായ നടിയാണ് ആലിയ ഭട്ട്. കഴിഞ്ഞ മെയില്‍ മെറ്റ് ഗാലയിലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ ആലിയ, ആഡംബര ബ്രാന്‍ഡായ ഗുച്ചിയുടെ ഗ്ലോബല്‍ അംബാസിഡറാകുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്രനേട്ടവും സ്വന്തമാക്കിയിരുന്നു. 'എഡ മമ്മ' എന്ന പേരില്‍ കിഡ്‌സ്‌വെയര്‍ ബ്രാന്‍ഡും താരം അടുത്തിടെ തുടങ്ങിയിരുന്നു. 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' എന്ന കരണ്‍ ജോഹര്‍ ചിത്രത്തിലാണ് താരം അവസനമായി അഭിനയിച്ചത്. രണ്‍വീര്‍ സിങ്ങ് നായകനായ ഈ ചിത്രം ബോക്‌സോഫീസിലും തരംഗം സൃഷ്ടിച്ചു.

To advertise here,

എന്നാല്‍ കരിയറിലും ബിസിനസിലും ഒരുപോലെ തിളങ്ങി നില്‍ക്കുമ്പോഴും ആലിയക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വിമര്‍ശനങ്ങളും നിറയുകയാണ്. ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറുമായി ബന്ധപ്പെട്ട് ആലിയ നടത്തിയ ഒരു പരാമര്‍ശമാണ് ഈ വിമര്‍ശനങ്ങള്‍ക്ക് കാരണം. താന്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രണ്‍ബീറിന് ഇഷ്ടമില്ലെന്നും തന്റെ ചുണ്ടിന്റെ സ്വാഭാവിക നിറമാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും ആയിരുന്നു ആലിയയുടെ പ്രസ്താവന. 

എപ്പോഴും ലിപ്സ്റ്റിക്ക് ഇട്ടതിന്‌ശേഷം ഡാര്‍ക്ക് കളര്‍ മാറാനായി ചെറുതായൊന്ന് മായ്ക്കാറുണ്ട്. രണ്‍ബീര്‍ എപ്പോഴും ലിപ്സ്റ്റിക്ക് തുടച്ചുകളയാന്‍ ആവശ്യപ്പെടും. കാമുകമനായിരിക്കുമ്പോഴും രണ്‍ബീര്‍ ഇങ്ങനെ തന്നെയായിരുന്നുവെന്നും ആലിയ പറയുന്നു. വോഗ് മാഗസിന് നല്‍കിയ വീഡിയോയിലാണ് താരത്തിന്റെ പരാമര്‍ശം. ഈ വീഡിയോ വോഗ് മാഗസിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ താരദമ്പതികള്‍ക്കെതിരേ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

'കലിപ്പനും കാന്താരി'യുമാണ് ഇരുവരുമെന്നും രണ്‍ബീര്‍ ടോക്‌സിക് ഭര്‍ത്താവാണെന്നും ആളുകള്‍ പറയുന്നു. ലിപ്സ്റ്റിക്കിന് പകരം രണ്‍ബീറുമായുള്ള റിലേഷന്‍ഷിപ്പാണ് മായ്‌ക്കേണ്ടതെന്നും ചിലര്‍ ആലിയയെ ഉപദേശിക്കുന്നു. ആലിയ ടോക്‌സിസിറ്റിയെ ഗ്ലോറിഫൈ ചെയ്യുകയാണെന്നും ഇത് അത്ര വലിയ ക്യൂട്ട്‌നെസ് ആയി കാണേണ്ടെന്നും ആളുകള്‍ പറയുന്നു.