വ്യത്യസ്തമായ ഓണാഘോഷവുമായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം. ഫോറന്‍സിക് ലാബിലെ പഠനോപകരണങ്ങളായ തോക്കും മഴുവുമെല്ലാം പിടിച്ചായിരുന്നു ജീവനക്കാരുടെ ഓണാഘോഷം. 

To advertise here,

ബീഫ് അടക്കമുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഓണസദ്യയും ഒരുക്കി. അത്തപ്പൂക്കളത്തില്‍ തുടങ്ങിയ ആഘോഷം ജീവനക്കാരുടെ ഒത്തൊരുമയുടെ പ്രതീകമായി. ഇതിന്റെ ചിത്രങ്ങള്‍ ഫോറന്‍സിക് വിഭാഗം മേധാവി കൃഷ്ണന്‍ ബാലേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 

ഓണാഘോഷം എങ്ങനെ വ്യത്യസ്തമാക്കാമെന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെയൊരു ആഘോഷം സംഘടിപ്പിച്ചതെന്നും ജീവനക്കാര്‍ തമ്മില്‍ വലിപ്പ ചെറുപ്പമില്ലാതെ ഇത്രയും ചങ്ങാത്തം കാത്തുസൂക്ഷിക്കുന്ന വേറെ ഒരിടത്തും താന്‍ ജോലി ചെയ്തിട്ടില്ലെന്നും കൃഷ്ണന്‍ ബാലേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.