ചങ്കി പാണ്ഡേയുടെ സഹോദര പുത്രിയും നടി അനന്യ പാണ്ഡേയുടെ കസിനുമായ അലന്ന പാണ്ഡേയും ഭര്‍ത്താവ് ഐവര്‍ മക്രേയും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ആനന്ദത്തിലും ആവേശത്തിലുമാണ്. ഏറ്റവുംപുതിയ മറ്റേണിറ്റി ഷൂട്ട് ചിത്രങ്ങളില്‍ അലന്ന ഒരു ദേവതയെപ്പോലെ തോന്നിക്കുന്നുവെന്നാണ് അലന്നയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ അഭിപ്രായം. പിങ്ക് നിറത്തിലുള്ള കോ-ഓഡ് സെറ്റില്‍ അലന്നയുടെ ബേബി ബംപ് അതിമനോഹരമായി എടുത്തുകാണിക്കുന്നതാണ് ചിത്രങ്ങളുടെ ഹൈലൈറ്റ്.
അതിലോലമായ ഗോസാമര്‍ ഡ്രസാണ് അലന്ന ധരിച്ചിരിക്കുന്നത്. വസ്ത്രത്തിന് മാച്ചാവുന്ന പൂച്ചെണ്ടും ഫോട്ടോഷൂട്ടിന് ഉപയോഗിച്ചിരിക്കുന്നു. സ്ത്രീത്വത്തിന്റെ മാസ്മരിക സ്ഫുരണങ്ങള്‍ അലന്നയ്ക്ക് ചുറ്റും പ്രതിഫലിക്കുന്നതുപോലെ തോന്നിപ്പിക്കുന്നവയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍. സോഫ്റ്റായ ലൈറ്റിങ്ങും പിങ്കിന്റെ അഴകും ചിത്രങ്ങള്‍ക്ക് കൂടുതല്‍ ചാരുതയേകുന്നു. മാതൃത്വത്തിന്റെ ആനന്ദവും പ്രതീക്ഷയും അലന്നയുടെ പോസുകളില്‍ നന്നായി പ്രതിഫലിക്കുന്നുമുണ്ട്.
വര്‍ക്ക് ഫ്രം ബീച്ച് ബീ ലൈക്കിന്റെ ബട്ടര്‍ഫ്‌ളൈ സെറ്റാണ് അലന്ന ധരിച്ചിരിക്കുന്നത്. പിങ്ക് ക്രോഷെ ബ്രാലെറ്റും നെറ്റഡ് സ്ലീവ്‌സും ലോങ് മാക്‌സി സ്‌കര്‍ട്ടും അലന്നയുടെ ഉദരഭാഗത്തെ അതിമനോഹരമാക്കി എടുത്തുകാണിക്കുന്നു. സീക്വന്‍സ് വസ്ത്രത്തിന് കൂടുതല്‍ തിളക്കമേകുന്നു. ഗര്‍ഭകാലം അലന്നയെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു. മേക്കപ്പും സ്രെയിറ്റന്‍ഡ് ഹെയറും സിംപിള്‍ സ്റ്റഡ്‌സും അലന്നയുടെ ബേബി ബംപിനെ കൂടുതല്‍ എടുത്തുകാണിക്കുന്നു. 400 ഡോള(ഏകദേശം 33,405 രൂപ)റാണ് ഈ വസ്ത്രത്തിന്റെ വില.
Content Highlights: Alanna Panday looks like a fairy in her new maternity photoshoot
Published: 02 Jul 2024, 06:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented