ഗർഭകാലം ഏറ്റവും മനോഹരമായ വസ്ത്രങ്ങൾ ധരിച്ച് ആഘോഷിക്കുകയാണ് കാജൽ അ​ഗർവാൾ. ​ആദ്യകുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന താരം ഗർഭകാലത്തെ യോ​ഗയുടെയും ഫോട്ടോഷൂട്ടുകളുടെയും ചിത്രങ്ങൾ തുടർച്ചയായി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

To advertise here,

പാസ്റ്റെൽ പിങ്ക് നിറത്തിലുള്ള നീളൻ വസ്ത്രമണിഞ്ഞ് വീണ്ടും ആരാധകരുടെ മനംകവർന്നിരിക്കുകയാണ് താരമിപ്പോൾ. ​ഗർഭകാലത്ത് ഓരോരുത്തരും കടന്നുപോകുന്ന മാനസികാവസ്ഥകളെക്കുറിച്ചുള്ള ഒരു കുറിപ്പും ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പം കാജൽ പങ്കുവെച്ചിട്ടുണ്ട്.

"നമുക്ക് അതിനെ അഭിമുഖീകരിക്കാം, മാതൃത്വത്തിനായുള്ള തയ്യാറെടുപ്പ് മനോഹരവും എന്നാൽ കുഴപ്പംപിടിച്ചതുമാവാം. ഒരു നിമിഷം എല്ലാം നിയന്ത്രണത്തിലാണെന്ന് നിങ്ങൾക്ക് തോന്നും, അടുത്ത നിമിഷം നിങ്ങൾ വളരെ ക്ഷീണിതയാകും, ഉറക്കസമയം എങ്ങനെ കൈകാര്യം ചെയ്യാൻ പോകുന്നുവെന്ന് നിങ്ങൾ ആശ്ചര്യപ്പെടും.. ' ഇങ്ങനെ പോകുന്നു കുറിപ്പ്.

ഗർഭകാലത്ത് വണ്ണം വെച്ചതിന്റെ പേരിൽ കാജലിന് നേരത്തേ പരിഹാസമേൽക്കേണ്ടിയും വന്നിരുന്നു. അതിനവർ തക്കതായ മറുപടിനൽകുകയും ചെയ്തിരുന്നു.

'ഗർഭകാലത്ത് നമ്മുടെ ശരീരം ധാരാളം മാറ്റങ്ങളിലൂടെ കടന്നുപോകും. ഭാരം വർധിക്കും, ഹോർമോണുകളിൽ വ്യതിയാനം സംഭവിക്കും, കുഞ്ഞ് വളരുന്നതിനോടൊപ്പം സ്തനവും വയറുമെല്ലാം വലുതാകും, കുഞ്ഞിന്റെ സുഖകരമായ വളർച്ചക്കായി ശരീരം പാകപ്പെടുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. ശരീരം വികസിക്കുമ്പോൾ സ്‌ട്രെച്ച് മാർക്കുകൾ ഉണ്ടാകും, ചിലപ്പോൾ മുഖക്കുരു വരും, ക്ഷീണം തോന്നും, മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. ഈ സമയത്തുണ്ടാകുന്ന നെഗറ്റീവ് ചിന്തകൾ അസുഖമുണ്ടാക്കും. കുഞ്ഞിന് ജന്മം നൽകിയാൽ പഴയ രൂപത്തിലേക്ക് തിരിച്ചുപോകാൻ സമയമെടുക്കും. അല്ലെങ്കിൽ പൂർണമായും പഴയതുപോലെ ആകാൻ സാധിച്ചെന്നും വരില്ല. എന്നാൽ അത് സാരമില്ല. ഈ മാറ്റങ്ങളെല്ലാം സ്വാഭാവികമാണ്. നമ്മുടെ ജീവിതത്തിലേക്ക് പുതിയ ഒരാളെകൊണ്ടുവരാനുള്ള കഷ്ടപ്പാടിന്റെ ഭാഗമാണിതെ'ന്നും അവർ പറഞ്ഞിരുന്നു.