കാൻ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് ബോളിവുഡ് നടി ഐശ്വര്യ റായ്. ഇക്കുറിയും അരങ്ങിന് മാറ്റുകൂട്ടാൻ അതിസുന്ദരിയായി ഐശ്വര്യയെത്തി. ഇരുപതുവർഷത്തെ പരിചയസമ്പത്തുമായി കാനിലെത്തിയ താരം ഈ വർഷവും മനോഹരമായ ഗൗണിലാണ് റെഡ് കാർപെറ്റിൽ ചുവടുവെച്ചത്. പ്രശസ്ത ഡിസൈനിങ് സംരംഭമായ ഫാൽഗുനി ഷെയ്ൻ പീക്കോക്കിന്റെ ഗൗൺ ധരിച്ചാണ് ഐശ്വര്യ വന്നത്.
കറുപ്പും വെള്ളയും ഗോൾഡൻ നിറവും ഇടകലർന്ന മോണോക്രോം ഗൗണാണ് ഐശ്വര്യ ധരിച്ചത്. ഗൗണിനു പുറകുവശത്തേക്ക് നീണ്ടുകിടക്കുന്ന കറുപ്പും വെള്ളയും ചേർന്ന ഭാഗത്തിൽ ഗോൾഡൻ കളറിലുള്ള പൂക്കളും കാണാം. വെള്ളനിറത്തിൽ പഫ് ഉള്ള സ്ലീവ് വസ്ത്രത്തിന്റെ പ്രത്യേകതയാണ്.

വസ്ത്രത്തിനു ചേരുന്ന മേക്കപ്പും ഹെയർസ്റ്റൈലുമാണ് ഐശ്വര്യ സ്വീകരിച്ചത്. ന്യൂഡ് ഷേഡിലുള്ള പിങ്ക് ലിപ്സ്റ്റിക്കും നിറുകയിൽ നടുവിൽ നിന്ന് ഇരുവശത്തേക്കു വകഞ്ഞ് കെട്ടിയ ഹെയർസ്റ്റൈലുമൊക്കെ താരത്തിന്റെ മാറ്റുകൂട്ടി. സിൻഡ്രല്ലയെപ്പോലെ സുന്ദരിയായാണ് താരം എത്തിയതെന്നാണ് ആരാധകർ പറയുന്നത്.
അതിനിടെ താരത്തിന്റെ കൈയിലെ പരിക്കും ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വലതുകൈയിൽ പ്ലാസ്റ്റർ ധരിച്ചാണ് താരം റെഡ് കാർപെറ്റിൽ ചുവടുവെച്ചത്. എങ്കിലും പരിക്ക് വകവെക്കാതെ ആത്മവിശ്വാസത്തോടെയാണ് താരം ചുവടുവെച്ചത്.

2002 മുതലാണ് ഐശ്വര്യ കാന്‍ ചലച്ചിത്രമേളയുടെ ഭാഗമാകുന്നത്. അന്ന് ദേവദാസ് എന്ന ചിത്രത്തിന്റെ പ്രീമിയറിനായാണ് ഐശ്വര്യ ഷാരൂഖ് ഖാനിനും സഞ്ജയ് ലീല ബന്‍സാലിക്കും ഒപ്പമെത്തിയത്. കോസ്റ്റ്യൂം ഡിസൈനറായ നീത ലുല്ല ഡിസൈന്‍ ചെയ്ത മഞ്ഞ നിറത്തിലുള്ള സാരിയായിരുന്നു താരത്തിന്റെ ആദ്യ കാന്‍ ഔട്ട്ഫിറ്റ്. ഇതിനൊപ്പം ഹെവി വര്‍ക്കുള്ള വലിയ സ്വര്‍ണ നെക്ക്‌ളേസും ലോകസുന്ദരി അണിഞ്ഞു.
എന്നാല്‍ 2003-ലെ കാനില്‍ താരം ധരിച്ച നിയോണ്‍ സാരി വിമര്‍ശനത്തിന് കാരണമായി. ഒട്ടും യോജിക്കാത്ത വസ്ത്രം എന്നായിരുന്നു ഫാഷന്‍ ലോകം അതിനെ വിലയിരുത്തിയത്. ആ ചലച്ചിത്രമേളയില്‍ കാലിന് ചെറിയ ഫ്രാക്ച്ചറുമായാണ് ഐശ്വര്യ എത്തിയത്. കഴിഞ്ഞ വര്‍ഷം താരം തെരഞ്ഞെടുത്ത ഗൗണും പരിഹാസങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സില്‍വര്‍ ഹുഡുള്ള കറുപ്പ് ഗൗണാണ് ഐശ്വര്യ ധരിച്ചത്. ലെയ്റ്റ് വെയ്റ്റ് അലൂമിനിയംകൊണ്ട് നിര്‍മിച്ച, തലയും കഴുത്തും മുഴുവന്‍ മറയ്ക്കുന്ന വലിയ സില്‍വര്‍ ഹുഡ് ആയിരുന്നു ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. എന്നാല്‍ പലര്‍ക്കും ഈ വ്യത്യസ്ത ലുക്ക് അത്ര ദഹിച്ചില്ല.
Content Highlights: aishwarya rai cannes film festival red carpet In falguni shane peacock gown
Published: 17 May 2024, 11:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented