ഹീരാമണ്ഡി എന്ന വെബ് സീരീസിലെ പ്രകടനത്തിലൂടെ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് നടി അദിതി റാവു ഹൈദാരി. ഹീരാമണ്ഡിയില്‍ അദിതി നൃത്തം ചെയ്യുന്ന സീനുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ കാന്‍ ചലച്ചിത്രോത്സവത്തിലെ റെഡ് കാര്‍പറ്റിലും തിളങ്ങുകയാണ് താരം.

To advertise here,

മഞ്ഞയും പച്ചയും നിറങ്ങള്‍ കലര്‍ന്ന സാറ്റിന്‍ തുണിയിലുള്ള ഫ്‌ളോറല്‍ ഗൗണാണ് അദിതി ധരിച്ചിരിക്കുന്നത്. ഗൗരി ആന്റ് നൈനികയുടെ 2024 ഫോള്‍ വിന്റര്‍ കളക്ഷനില്‍ നിന്നുള്ളതാണ് ഈ ഗൗണ്‍. ഇതിനൊപ്പം ഗോള്‍ഡനും പേളും ചേര്‍ന്ന ബോള്‍ ഇയര്‍റിങ്ങും മാച്ചിങ് മോതിരങ്ങളും ആഭരണമായി ധരിച്ചു. ഒപ്പം ഹൈ ഹീല്‍സും ചേര്‍ന്നതോടെ സ്‌റ്റൈലിഷ് ലുക്ക് വന്നു. മെസ്സി ബണ്‍ സ്‌റ്റൈലാണ് മുടിയില്‍ പരീക്ഷിച്ചത്. ന്യൂഡ് ആയിട്ടുള്ള ലൈറ്റ് മേക്കപ്പും തെരഞ്ഞെടുത്തു. 

കടലിന്റെ പശ്ചാത്തിലെടുത്ത ചിത്രത്തില്‍ അതിമനോഹരിയാണ് അദിതി. 'പോക്കറ്റ്ഫുള്‍ ഓഫ് സണ്‍ഷൈന്‍' എന്ന ക്യാപ്ഷനോടെയാണ് അദിതി ചിത്രങ്ങള്‍ പങ്കുവെച്ചത്. അദിതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ കാമുകനും നടനുമായ സിദ്ധാര്‍ഥ് കമന്റ് ചെയ്തിട്ടുണ്ട്. 'വൗ' എന്നാണ് സിദ്ധാര്‍ഥ് അദ്ഭുതത്തോടെ കുറിച്ചത്.  

വൈഷ്ണവ് പ്രവീണാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സനം രതന്‍സിയാണ് സ്‌റ്റൈലിസ്റ്റ്. എല്‍റ്റണ്‍ ജെ ഫെര്‍ണാണ്ടസാണ് ഹെയറും മേക്കപ്പും ചെയ്തത്.