ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ വരവോടെ ആഗോള കമ്പനികളെല്ലാം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനിടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ തികച്ചും വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തിരിക്കുകയാണ് യുഎസ് സ്റ്റാർട്ടപ്പ് സിഇഒ.
ഫാക്ടറി എന്ന എഐ സ്റ്റാർട്ടപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ മാറ്റൻ ഗ്രിൻബെർഗ് ആണ് തന്റെ ജീവനക്കാർക്ക് സുഖമായി ഉറങ്ങാൻ ലക്ഷങ്ങൾ വിലവരുന്ന പ്രീമിയം മെത്തകൾ വാങ്ങി നൽകിയിരിക്കുന്നത്. ജീവനക്കാരുടെ വിശ്രമത്തിന് മുൻഗണന നൽകുന്നതിലൂടെ കമ്പനിയുടെ മൊത്തത്തിലുള്ള കാര്യക്ഷമത വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ.
അത്ലറ്റുകളെപ്പോലെ ഉയർന്ന തലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ തന്റെ എഞ്ചിനീയർമാർക്ക് ആവശ്യത്തിന് വിശ്രമം ആവശ്യമാണെന്ന് എൻബിഎ മത്സരങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് ഗ്രിൻബെർഗ് വാദിക്കുന്നു.
‘ഓരോരുത്തരും അവരുടെ തലച്ചോറിന്റെ പരമാവധി ശേഷി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി നല്ല ഉറക്കം അത്യാവശ്യമാണ് ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ ഗ്രിൻബെർഗ് പറഞ്ഞു.
തന്റെ സ്റ്റാർട്ടപ്പിൽ 30 ജീവനക്കാർ മാത്രമുണ്ടായിരുന്ന സമയത്താണ് ഗ്രിൻബെർഗ് ടീമിലെ എല്ലാവർക്കുമായി 3000 ഡോളർ (ഏകദേശം 2.83 ലക്ഷം രൂപ) വിലവരുന്ന മാട്രസ് കവറുകൾ വാങ്ങി നൽകിയത്. ആന്തരിക ദ്രാവകം ഉപയോഗിച്ച് ബെഡ്ഡിലെ താപനില ക്രമീകരിക്കാൻ സാധിക്കുന്ന ഹൈടെക് കവറുകളാണിവ. ഇവയുടെ പുതിയ മോഡലുകളിൽ കട്ടിൽ ഉയർത്താനും താഴ്ത്താനുമുള്ള ഓട്ടോമേറ്റഡ് കൺട്രോളുകളുമുണ്ട്. ഉത്പാദനക്ഷമത കൂട്ടാനും കമ്പനിയുടെ വളർച്ചയ്കക്കും എത്ര പണം ചിലവഴിച്ചാലും തെറ്റില്ലെന്നാണ് കമ്പനി വാദം.
ജീവനക്കാരുടെ മികച്ച പിന്തുണ ഉറപ്പാക്കുന്നതിന് പുറമെ, ഓഫീസിൽ പ്രോസസ്സ് ചെയ്ത പഞ്ചസാരയുടെ ഉപയോഗവും ഗ്രിൻബെർഗ് പരിമിതപ്പെടുത്തിയിട്ടുണ്ട്. പഞ്ചസാരയുടെ അമിത ഉപയോഗം ജോലിയിലെ ശ്രദ്ധയെ ബാധിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഇതിന് പകരമായി പ്രോട്ടീൻ ചിപ്‌സ്, കാൻഡ് മാച്ച പോലുള്ള വിലകൂടിയ ലഘുഭക്ഷണങ്ങളാണ് കമ്പനി ജീവനക്കാർക്കായി നൽകുന്നത്.
2023-ൽ സ്ഥാപിതമായ ഫാക്ടറി വളരെ വേഗത്തിലാണ് വളർന്നത്. കമ്പനിയിൽ ഇപ്പോൾ ഏകദേശം 120-ഓളം ജീവനക്കാരുണ്ട്. കഴിഞ്ഞ ഏപ്രിലിൽ കമ്പനി 150 മില്യൺ ഡോളർ ഫണ്ടിങ്ങും സ്വന്തമാക്കിയിരുന്നു. ബ്ലാക്ക്‌സ്റ്റോൺ പോലുള്ള പ്രമുഖ നിക്ഷേപകരാണ് കമ്പനിയെ പിന്തുണയ്ക്കുന്നതെന്നതും ശ്രദ്ധ്യേയമാണ്.
Content Highlights: Diverging from the global tech trend of mass layoffs, Matan Grinberg, CEO of the US-based AI startup Factory, gifted high-tech mattresses worth nearly ₹2.83 lakhs ($3,000) each to his employees to maximize their cognitive performance and overall productivity through quality sleep.
Published: 16 Jun 2026, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented