ഹോളിവുഡ് ചിത്രം 'ടൈറ്റാനിക്കി'ലെ ചില രംഗങ്ങള്‍ ചലച്ചിത്രപ്രേമികളുടെ മനസില്‍നിന്ന് മായില്ല. അതിലൊന്നായിരുന്നു റോസിന്റെ ചിത്രം ജാക്ക് വരയ്ക്കുന്ന സീന്‍. ആ രംഗത്തെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ ഒരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് നടി അദിതി രവി.

To advertise here,

റോസ് ധരിച്ചതുപോലെയുള്ള വലിയ ലോക്കറ്റുള്ള മാല ധരിച്ച് സോഫയില്‍ കിടന്ന് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ അദിതി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നീല ഫ്‌ളോറല്‍ ഔട്ട്ഫിറ്റിനൊപ്പം നീലക്കല്ല് പതിപ്പിച്ച ലോക്കറ്റുള്ള മാലയാണ് അദിതി അണിഞ്ഞത്. 

ഈ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. 'ഹേയ്, ഇത് ഇങ്ങനെ അല്ലല്ലോ' എന്ന കമന്റിന് അദിതി മറുപടിയും നല്‍കി. 'ഇങ്ങനെ മതി' എന്നായിരുന്നു നടിയുടെ മറുപടി. അതോടെ ആ കമന്റും റിപ്ലെയും വൈറലാകുകയും ചെയ്തു. കാമുകന്‍ ജാക്ക് ഇപ്പോള്‍ എവിടെയാണെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.