സീരിയലിനിടെയുണ്ടായ അപകടത്തിന്റെ വീഡിയോ പങ്കുവെച്ച് നടി ശ്രിയ രമേഷ്. ഷൂട്ടിങ്ങിനിടെ സാരിയില്‍ തീപടരുന്നതിന്റെ വീഡിയോയാണ് ശ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തെലുങ്ക് സീരിയലില്‍ അഭിനയിക്കുന്നതിനിടെയായിരുന്നു അപകടം.

To advertise here,

'ഒരു നടിയുടെ അപകടകരമായ ജീവിതം. തിരശ്ശീലയ്ക്ക് പിന്നില്‍' എന്നും വീഡിയോയ്‌ക്കൊപ്പം അവര്‍ കുറിച്ചു. ശ്രിയയുടെ സാരിയുടെ അറ്റത്ത് തീ പടരുന്നതും പേടിച്ച് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. സഹപ്രവര്‍ത്തകരില്‍ ഒരാള്‍ കാര്‍പറ്റ് തീയുടെ മുകളിലേക്കിട്ടതോടെ അണയുകയായിരുന്നു. 

മലയാളം, തെലുങ്ക് സീരിയലുകളില്‍ സജീവമായ നടിയാണ് ശ്രിയ. സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. ഒപ്പം, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളുടേയും ഭാഗമായി.