
കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് സുപരിചതമായ നടിയാണ് സഞ്ജന ഗല്‍റാണി. 2020-ല്‍ സഞ്ജന ഇസ്ലാം മതം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ മഹിറ എന്ന പേരും സ്വീകരിച്ചിരുന്നു.
ഇപ്പോഴിതാ കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് സഞ്ജന. ഭര്‍ത്താവ് ഡോക്ടര്‍ അസീസ് പാഷയും മകന്‍ അലാറിക് പാഷയും സഞ്ജനയ്‌ക്കൊപ്പമുണ്ടായിരുന്നു.
മനോഹരമായ അനുഭവമായിരുന്നുവെന്നും മക്കയിലെ താമസ മുറിയില്‍ നിന്ന് പുറത്തേക്കുള്ള കാഴ്ച്ച അമൂല്യമായിരുന്നുവെന്നും സഞ്ജന ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'എന്റെ ജീവിതത്തിലെ ആദ്യ ഉംറ യാത്രയായിരുന്നു ഇത്. നാല് പകലും മൂന്ന് രാത്രികളും മക്കയില്‍ ചിലവഴിക്കാന്‍ സാധിച്ചു. എല്ലാ നിയമങ്ങളും പൂര്‍ണമായി പാലിക്കുകയും മാനിക്കുകയും ചെയ്തുകൊണ്ടാണ് ഉംറ നിര്‍വഹിച്ചത്. എനിക്ക് പരിചയമുള്ള ആളുകള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്തുള്ള ഓരോരുത്തര്‍ക്കും, പ്രത്യേകിച്ച് അതീവ സങ്കടത്തിലും മനോവേദനയിലും കഴിയുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ഞാന്‍ ഈ അവസരം വിനിയോഗിച്ചു. എല്ലാവര്‍ക്കും കൂടുതല്‍ സ്‌നേഹവും പോസിറ്റീവ് എനര്‍ജിയും ലഭിക്കട്ടെ.'-സഞ്ജന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. 2006-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഒരു കാതല്‍ സെയവീര്‍ എമ്മ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. കാസനോ, ദ കിങ് ആന്റ് കമ്മീഷ്ണര്‍ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ ഭാഷകളിലാണ് കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത്.
Content Highlights: actress sanjana galrani performed her first umrah
Published: 22 May 2023, 04:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented