സ് ബാത്ത് ഇപ്പോള്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ ട്രെന്‍ഡിങ്ങാണ്. സൂപ്പര്‍ മോഡല്‍ കിം കര്‍ദാഷിയാന്‍ മുതല്‍ തെന്നിന്ത്യന്‍ താരം സാമന്ത വരെ ഐസ് ബാത്ത് പരീക്ഷിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നടി നേഹ ശര്‍മയും സഹോദരി ഐഷ ശര്‍മയും ഐസ് ബാത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.

To advertise here,

തണുത്ത താപനിലയില്‍ കുളിക്കുന്നത് ശാരീരിക ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഗുണകരമാണെന്നതാണ് എല്ലാവരും ഇത് തിരഞ്ഞെടുക്കാനുള്ള കാരണം.  നേരത്തെ കായിക താരങ്ങള്‍ക്കിടയില്‍ ഇത് സാധാരണമായിരുന്നു. മത്സരത്തിനിടേയുണ്ടാകുന്ന പരിക്കും വിട്ടുമാറാത്ത വേദനയും കുറയ്ക്കാന്‍ കായിക താരങ്ങള്‍ ഐസ് ബാത്ത് ചെയ്യാറുണ്ട്. വര്‍ക്ക് ഔട്ടിന് ശേഷവും ഐസ് ബാത്ത് ശീലമാക്കിയ കായിക താരങ്ങളുണ്ട്. എന്നാല്‍ ഇപ്പോഴിത് അഭിനേതാക്കളുടേയും മോഡലുകളുടേയുമെല്ലാം ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്.

ക്രയോതെറാപ്പി എന്ന പേരിലും അറിയപ്പെടുന്ന ഐസ് ബാത്തിനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ താപനില 10-15 ഡിഗ്രി സെല്‍ഷ്യല്‍സ് വരേയാകും. ഈ ഒരു തണുപ്പില്‍ 11-15 മിനിറ്റ് വരെ മുങ്ങി നില്‍ക്കണം. ഇത്തരത്തില്‍ വെള്ളത്തില്‍ മുങ്ങുനില്‍ക്കുന്ന വീഡിയോയാണ് നേഹ ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

placeholder
.
ഐസ് ബാത്ത് ചെയ്യുന്ന സാമന്ത | Photo: instagram/ samantha

വര്‍ക്ക്ഔട്ട് ചെയ്തുകഴിഞ്ഞാല്‍ പേശികളിലുണ്ടാകുന്ന വീക്കവും വേദനയും കുറയ്ക്കാന്‍ ഐസ് ബാത്ത് തല്ലതാണ്. ഒപ്പം ഉണര്‍വും ശ്രദ്ധയും മെച്ചപ്പെടുത്താന്‍ സഹായിക്കും. മനസ് ഏകാഗ്രമാക്കാനും ഉറക്കം കിട്ടാനുമുള്ള മാര്‍ഗം കൂടിയാണ്്. 

അതേസമയം ജലദോഷമുള്ള സമയത്തും ഹാര്‍ട്ട് അറ്റാക്ക് വന്നിട്ടുള്ളവരും ഐസ് ബാത്ത് ചെയ്യരുത്. രക്തസമ്മര്‍ദ്ദം കൂടുതലുള്ളവരും ഇത് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ഐസ് ബാത്തിനിടയില്‍ തലകറക്കം അനുഭവപ്പെട്ടാല്‍ പെട്ടെന്ന് നിര്‍ത്തണം. അതിനാല്‍ ആരോഗ്യസ്ഥിതി പരിശോധിച്ചതിനുശേഷം മാത്രമേ ഐസ് ബാത്ത് പരീക്ഷിക്കാന്‍ പാടുള്ളൂ.