ക്കള്‍ക്കും മരുമകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് നടി ലിസി. മകളും നടിയുമായ കല്ല്യാണി, മകന്‍ സിദ്ധാര്‍ഥ്, സിദ്ധാര്‍ഥിന്റെ ഭാര്യ മെലാനി ബാസ്സ് എന്നിവരോടൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോയാണ് ലിസി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

To advertise here,

ഓണപ്പുടവയുടുത്ത്, അത്തപ്പൂക്കളമിട്ട്, ഇലയില്‍ സദ്യ കഴിക്കുന്നത് വീഡിയോയില്‍ കാണാം. കല്യാണിക്ക് ലിസി ചോറ് വാരിക്കൊടുക്കുന്നതും വീഡിയോയിലുണ്ട്. വിവിധ ദിവസങ്ങളിലെ ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ലിസി വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പലതരത്തിലുള്ള പൂക്കളങ്ങളും വ്യത്യസ്ത സാരിയിലുള്ള ചിത്രങ്ങളുമുണ്ട്. എല്ലാ മലയാളികള്‍ക്കും ലിസി ഓണാശംസ നേരുകയും ചെയ്തു. 

'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ 16-ാം വയസില്‍ സിനിമയില്‍ അരങ്ങേറിയ നടിയാണ് ലിസി. തുടര്‍ന്ന് പ്രിയദര്‍ശന്റെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായെത്തി. 1990 ഡിസംബറില്‍ ലിസിയും പ്രിയദര്‍ശനും വിവാഹിതരായി. 22 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും 2014-ല്‍ വേര്‍പിരിഞ്ഞു. 

എന്നാല്‍ ഇരുവരും പിന്നീടും വിവിധ പരിപാടികളില്‍ ഒരുമിച്ച് പങ്കെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മകന്‍ സിദ്ധാര്‍ഥിന്റെ വിവാഹം. ചെന്നൈയിലെ ഫ്‌ളാറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അമേരിക്കയില്‍ നിന്നുള്ള വിഷ്വല്‍ എഫക്റ്റ്‌സ് പ്രൊഡ്യൂസറാണ് സിദ്ധാര്‍ഥിന്റെ ഭാര്യ മെലാനി. അമേരിക്കയില്‍ ഗ്രാഫിക് കോഴ്‌സ് പഠിച്ച സിദ്ധാര്‍ഥ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തില്‍ വി.എഫ്.എക്‌സ് ചെയ്തിരുന്നു.