കേരളത്തിലെ സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നലീഫ് ജിയ. തമിഴ് മോഡലായ നലീഫിന് മലയാളം ഒട്ടും അറിയില്ലെങ്കിലും കേരളത്തോടുള്ള പ്രിയം കൂടുതലാണ്. ഇത്തവണ ഓണത്തിനും ആ ഇഷ്ടത്തില്‍ ഒരു കുറവും വരുത്തിയില്ല നലീഫ്.
ഓണത്തിനായി വ്യത്യസ്തമായ രീതിയില്‍ ഡിസൈന്‍ ചെയ്ത താരത്തിന്റെ വസ്ത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. കുര്‍ത്തയും മുണ്ടും ധരിച്ചാണ് നലീഫ് ഓണത്തിന് ഒരുങ്ങിയത്. ഇതിലെ കുര്‍ത്തയിലെ ഡിസൈനാണ് ആളുകളെ അമ്പരപ്പിച്ചത്. പായസവും പപ്പടവും പഴവും അവിയലും എരിശ്ശേരിയും സാമ്പാറുമെല്ലാമായി തൂശനിലയില്‍ വിളമ്പിയ സദ്യയായിരുന്നു ഡിസൈന്‍.
കുര്‍ത്തയുടെ ഒരു ഭാഗത്തായിരുന്നു ഈ ഡിസൈനുണ്ടായിരുന്നത്. മറുഭാഗത്ത് അത്തപ്പൂക്കളവും മാവേലിയും ആനയും തിരുവാതിര കളിയുമെല്ലാം തുന്നിച്ചേര്‍ത്തിട്ടുണ്ട്. രാജേഷ് ഖന്ന ഡിംപ്ള്‍ എന്ന ഫാഷന്‍ ഡിസൈനറാണ് ഈ കുര്‍ത്തയ്ക്ക് പിന്നില്‍. ഇതിന്റെ വീഡിയോയും ചിത്രങ്ങളും നലീഫ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ അഭിനന്ദിച്ചും ട്രോളിയും നിരവധി കമന്റുകളെത്തി.
വ്യത്യസ്തമായ ആശയം എന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ 'ഒരു പൈപ്പും സോപ്പും കൂടെ വച്ചെങ്കില്‍ ഗംഭീരമായേനേ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഇപ്പോഴത്തെ പിള്ളേരുടെ ഓരോ പാഷനേയ്' എന്നും കമന്റ് ചെയ്തവരുണ്ട്.
കഴിഞ്ഞ വിഷുവിനും താരം വ്യത്യസ്തമായ വേഷം ധരിച്ചിരുന്നു. അന്ന് കൊന്നപ്പൂക്കള്‍ ഡിസൈന്‍ ചെയ്ത കുര്‍ത്തയാണ് അണിഞ്ഞിരുന്നത്. ഇതില്‍ തൂക്കുവിളക്കും പ്രിന്റെ ചെയ്തിരുന്നു.
Content Highlights: serial actor naleef gea onam sadhya costume went viral
Published: 30 Aug 2023, 11:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented