മസ്‌കറ്റ്: പാലക്കാട് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ഓണവും പത്താംവാര്‍ഷികവും ഒത്തുചേര്‍ന്ന ആഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഒന്ന്, രണ്ട് തിയ്യതികളിലായി അല്‍ ഫലാജ് ഹോട്ടലില്‍ നടന്നു. ചെണ്ടമേളം, മാവേലി വരവേല്‍പ്പ്, പാലക്കാടിന്റെ തനത് കലകളും ഐതിഹ്യങ്ങളും സാംസ്‌കാരിക ചരിത്ര പൈതൃകങ്ങളും കോര്‍ത്തിണക്കിയ പരിപാടി ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് ഉദ്ഘാടനം ചെയ്തു.
ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്നത് ഓണം എന്ന ആഘോഷമാണെന്നും ഇത്തരത്തില്‍ മികച്ച രീതിയില്‍ ആഘോഷ പരിപടികള്‍ സംഘടിപ്പിക്കാന്‍ മലയാളിക്ക് മാത്രമേ കഴിയൂ എന്നും ഉദ്ഘാടനപ്രസംഗത്തില്‍ ലാല്‍ ജോസ് പറഞ്ഞു. പാലക്കാടന്‍ കൂട്ടായ്മയുടെ സാംസ്‌കാരിക അവാര്‍ഡ് പ്രസിഡന്റ് ശ്രീകുമാര്‍ ലാല്‍ജോസിണ് സമ്മാനിച്ചു. പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ 'അഹല്യ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മോഹിനിയാട്ടമായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം.
പ്രശസ്ത പിന്നണി ഗായിക ചിത്ര അരുണിന്റെ സംഗീത നിശ, പ്രശസ്ത പുല്ലാംകുഴല്‍ വായനക്കാരന്‍ രാജേഷ് ദര്‍പ്പണ, ജിതിന്‍ പാലക്കാട്, ബിജു ജോര്‍ജ് എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ഫ്യൂഷന്‍ മ്യൂസിക്ക് എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. കൂട്ടായ്മ ഏര്‍പ്പെടുത്തിയ നാട്യ മയൂരി പുരസ്‌കാരം മേതില്‍ ദേവികക്ക്, ലാല്‍ ജോസ് സമ്മാനിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, വിഭവ സമൃദ്ധമായ ഓണ സദ്യ, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കല്‍ എന്നിവയായിരുന്നു രണ്ടാംദിവസത്തെ പരിപാടിയുടെ സവിശേഷത. 2013-ല്‍ ആരംഭിച്ച പാലക്കാട് കൂട്ടായ്മ ഒമാനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മുന്‍പന്തിയിലാണ്.
പ്രോഗ്രാം കണ്‍വീനര്‍ പ്രവീണ്‍ എല്ലാവര്‍ക്കും സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ ജഗദീഷ് നന്ദി പ്രകാശിപ്പിച്ചു. ഹരിഗോവിന്ദ്, ജിതേഷ്, ചാരുലത ബാലചന്ദ്രന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഐസ്റ്റോണ്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തിയ പരിപാടിയില്‍ ഗള്‍ഫ് ഫാസ്റ്റ്‌നേഴ്‌സ് എല്‍.എല്‍.സി. ആയിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകര്‍.
Content Highlights: onam 2023 muscat
Published: 04 Sept 2023, 10:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented