
ചാവേര്‍, പാപ്പച്ചന് ഒളിവിലാണ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് ജ്യോതി ശിവരാമന്. തനിക്ക് നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് ഇപ്പോള്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ് അവര്‍.
വസ്ത്രധാരണരീതിയെ അടിസ്ഥാനമാക്കി ഒരാളുടെ സ്വഭാവത്തെ നിര്‍ണയിക്കുന്ന തെറ്റായ മനോഭാവത്തെ കുറിച്ചാണ് ജ്യോതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഒരു മോഡലിങ് വര്‍ക്കുമായി ബന്ധപ്പെട്ട് ഒരു ലേഡീസ്വെയര്‍ ഷോപ്പ് ഉടമ അയച്ച മോശം സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ടും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബോള്‍ഡ് ലുക്കിലുള്ള പല ഫോട്ടോഷൂട്ടുകളും ചെയ്തിട്ടുണ്ടെന്നും ആ ചിത്രങ്ങള്‍ കണ്ടിട്ട് അഡ്ജസ്റ്റ് ചെയ്യാമോ എന്ന തരത്തില്‍ തനിക്ക് ലഭിച്ച മെസ്സേജാണ് ഇതെന്നും ജ്യോതി പറയുന്നു.
'വസ്ത്രം, വസ്ത്രമാണല്ലോ ഇപ്പോഴത്തെ പ്രധാനവിഷയം! എവിടെനോക്കിയാലും കമന്റ്സ്. ഇതേതാ ഈ തള്ള! ഇവള്‍ക്ക് മര്യാദക്ക് തുണി ഉടുത്തുകൂടെ? അതൊക്കെ പോട്ടേന്നു വെക്കാം. ഓരോരുത്തരുടെ ചിന്താഗതിയാണ്. സങ്കുചിത ചിന്താഗതിക്കാര്‍ കരഞ്ഞുമെഴുകിക്കൊണ്ടേ ഇരിക്കും. അതെനിക്കൊരു വിഷയമല്ല. പക്ഷേ പ്രശ്നമുള്ള ഒന്നുണ്ട്. അതിന്റ സ്ക്രീന്‍ഷോട്ട് ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വര്‍ക്കിന് വിളിച്ച ടീമിന്റെ മെസ്സേജ് ആണത്. ഇത്തരം കോസ്റ്റ്യൂം ധരിക്കാമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യുന്നേലെന്താ പ്രശ്നം എന്ന്. കോസ്റ്റ്യൂം ഏതായിക്കോട്ടെ. എനിക്ക് കംഫര്‍ട്ടബ്ള്‍ ആയിട്ടുള്ള ഡ്രെസ്സ് ഞാന്‍ ഇനീം ധരിക്കും...അതിനര്‍ത്ഥം ഞാനെന്നല്ല ഏതൊരുപെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാന്‍ റെഡി ആണെന്നല്ല. ആ ചോദ്യമാണെന്നെ പ്രോവോക്ക് ചെയ്തത്. ഇത്തരം ഡ്രെസ്സുകള്‍ ഇടാമെങ്കില്‍ എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തൂടാന്ന്? വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്ന ഇത്തരക്കാരോടെന്ത് പറഞ്ഞ് മനസിലാക്കാനാ!'-ജ്യോതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Content Highlights: actress jyothi sivaraman opens about bad experience
Published: 12 Oct 2023, 12:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented