ഭാരം കുറച്ച് പഴയ രൂപത്തിലേക്ക് തിരിച്ചെത്താൻ തീരുമാനമെടുത്തതിന് പിന്നാലെ പനി ബാധിച്ച് ആശുപത്രിയിൽ കഴിയേണ്ടി വന്ന ദുരവസ്ഥ പങ്കുവെച്ച് നടി ജ്യോതി കൃഷ്ണ. ഒരു മനുഷ്യനെ ഒരു തരത്തിലും നന്നാവാൻ സമ്മതിക്കില്ല എന്ന ക്യാപ്ഷനോടെ സ്വയം ട്രോളിക്കൊണ്ടാണ് ജ്യോതി കൃഷ്ണ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

To advertise here,

ശരീരഭാരം വർധിച്ചതിനെ തുടർന്നുണ്ടായ മാനസിക പ്രശ്‌നങ്ങളെ കുറിച്ച് താരം കഴിഞ്ഞ ദിവസം ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. ഇനി ഭാരം കുറയ്ക്കാനാണ് ശ്രമമെന്നും അതിനായുള്ള വർക്ക്ഔട്ട് തുടങ്ങുകയായണെന്നും നടി അറിയിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് അസുഖബാധിതയായത്.

ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളും വണ്ണം കുറയ്ക്കണമെന്ന് പറയുന്ന പഴയ വീഡിയോയും കോർത്തിണക്കി ഒരു ട്രോൾ വീഡിയോയാണ് ജ്യോതി കൃഷ്ണ പോസ്റ്റ് ചെയ്തത്. സലിം കുമാറിന്റെ ' എന്തൊക്കെ മേളമായിരുന്നു' എന്ന കോമഡി ഡയലോഗും ഈ വീഡിയോയുടെ പശ്ചാത്തലത്തിൽ ചേർത്തിട്ടുണ്ട്.

ശരീരഭാരം 81 കിലോ ആയെന്നും അത് തന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും അവർ പറഞ്ഞിരുന്നു. ജ്യോതികൃഷ്ണയുടെ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് ആശ്വാസ വാക്കുകളുമായെത്തിയത്. വേഖം സുഖം പ്രാപിക്കട്ടെയെന്നും തിരിച്ചുവരവ് ഗംഭീരമായിരിക്കുമെന്നും ആളുകൾ കുറിച്ചിട്ടുണ്ട്.