
ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നടി ദുര്‍ഗാ കൃഷ്ണയും ഭര്‍ത്താവ് അര്‍ജുനും. കഴിഞ്ഞ ദിവസം നിറവയറിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അത്തം ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ദുര്‍ഗ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
പച്ചയും ഗോള്‍ഡനും ബോര്‍ഡര്‍ വരുന്ന സെറ്റ് മുണ്ടും പച്ച ബ്ലൗസുമാണ് ദുര്‍ഗയുടെ ഔട്ട്ഫിറ്റ്. ദുര്‍ഗയ്ക്ക് അര്ജുന് കണ്ണ് എഴുതികൊടുക്കുന്നതും നിറവയറില്‍ ചുംബിക്കുന്നതും ചിത്രങ്ങളില്‍ കാണാം.
ഈ ചിത്രങ്ങള്‍ക്ക് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ആരും കണ്ണ് വയ്ക്കാതെ ഇരിക്കട്ടെ എന്നും ഇന്ന് ഇന്‍സ്റ്റഗ്രാം തുറന്നപ്പോള്‍ കണ്ടതില്‍ ഏറ്റവും മനോഹരമായ ചിത്രം എന്നുമെല്ലാം ആളുകള്‍ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷവാര്‍ത്ത ദുര്‍ഗ ആരാധകരെ അറിയിച്ചത്. 2021 ഏപ്രിലിലായിരുന്നു ദുര്‍ഗയുടേയും നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്റേയും വിവാഹം. 2017-ല്‍ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ വെള്ളിത്തിരയിലെത്തിയത്. പ്രേതം 2, ഉടല്, ലവ് ആക്ഷന്‍ ഡ്രാമ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
Content Highlights: actress durga krishna maternity photoshoot
Published: 28 Aug 2025, 06:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented