ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന സുശീലന്‍. സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച നടി. ഇപ്പോഴിതാ ജീവിതത്തില്‍ പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് അര്‍ച്ചന.

To advertise here,

താന്‍ അമ്മയാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത നടി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു. ഭര്‍ത്താവ് പ്രവീണ്‍ നായര്‍ക്കൊപ്പം നിറവയറോടെ നില്‍ക്കുന്ന ചിത്രമാണ് അര്‍ച്ചന പോസ്റ്റ് ചെയ്തത്. അവതാരകയായ ആര്യ ഉള്‍പ്പെടെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നത്. 

2021-ലായിരുന്നു അര്‍ച്ചനയുടേയും പ്രവീണിന്റേയും  വിവാഹം. യുഎസില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. 2014-ല്‍ മനോജ് യാദവുമായിട്ടായിരുന്നു ആദ്യ വിവാഹം.