ടിയും മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അമേയ മാത്യു വിവാഹിതയായി. കാനഡയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ കിരണ്‍ കട്ടിക്കാരന്‍ ആണ് വരന്‍. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം.

To advertise here,

വിവാഹ ചിത്രങ്ങള്‍ അമേയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. വെള്ള ഗൗണില്‍ അതിസുന്ദരിയായാണ് അമേയ വിവാഹത്തിനെത്തിയത്. പച്ച നിറത്തിലുള്ള സ്യൂട്ട് ആയിരുന്നു വരന്റെ ഔട്ട്ഫിറ്റ്. 2023 മെയിലാണ് അമേയ മാത്യു വിവാഹിതയാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. മോതിരം കൈമാറിയതിന്റെ ചിത്രങ്ങള്‍ അമേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഒരു വര്‍ഷത്തിനുശേഷം ഇരുവരും വിവാഹിതരായിരിക്കുകയാണ്. വിവാഹത്തോട് അനുബന്ധിച്ച് വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ബ്രൈഡല്‍ ഷവറോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ 'സേവ് ദ ഡേറ്റ്' വീഡിയോയും ചിത്രങ്ങളും അമേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മെഹന്ദി നൈറ്റും മധുരം വെപ്പും അതിനുശേഷമാണ് ആഘോഷിച്ചത്. മധുരം വെപ്പില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും അമേയ പോസ്റ്റ് ചെയ്തിരുന്നു. 

ഔദ്യോഗികമായ വിവാഹനിശ്ചയം വിവാഹത്തിന് മൂന്ന് ദിവസം മുമ്പാണ് നടന്നത്. പര്‍പ്പ്ള്‍ സാരിയായിരുന്നു അമേയയുടെ വേഷം. പര്‍പ്പ്ള്‍ നിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു വരന്റെ ഔട്ട്ഫിറ്റ്. 'മാച്ചിംഗ് ഡ്രസ്സ് ഇടണം എന്നുള്ളത് ഞങ്ങളുടെ ആഗ്രഹം ആയിരുന്നു ഗയ്‌സ്' എന്ന ക്യാപ്ഷനോടെയാണ് വിവാഹ നിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം സ്വദേശിയായ അമേയ 'കരിക്ക്' വെബ് സീരീസിലൂടെയാണ് പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അഞ്ചര ലക്ഷത്തോളം പേര്‍ അമേയയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്. ആരാധകര്‍ക്കായി മേക്കോവര്‍ ചിത്രങ്ങളും ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.