ഈ മാസം ആദ്യമായിരുന്നു നടി അഭിനയയുടേയും വെഗശേന കാര്‍ത്തിക്കിന്റേയും വിവാഹം. ഹൈദരാബാദില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 15 വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. മാര്‍ച്ച് ഒമ്പതിന് വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ ഹണിമൂണ്‍ യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് അഭിനയ. ക്ലോക്ക് ടവര്‍, ലണ്ടന്‍ ഐ, ലണ്ടന്‍ ബ്രിഡ്ജ് എന്നിവിടങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഈ പോസ്റ്റില്‍ കാണാം. ലണ്ടനിലെ ഒരു റസ്റ്ററന്റില്‍ നിന്നെടുത്ത ഡിന്നര്‍ ഡേറ്റ് ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. വിവാഹജീവിതമെന്നാല്‍ ഒരിക്കലും അവസാനിക്കാത്ത ഡേറ്റ് നൈറ്റാണെന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുണ്ട്.
ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത അഭിനയ പ്രതിസന്ധികള്‍ അതിജീവിച്ചാണ് കരിയര്‍ കെട്ടിപ്പടുത്തത്. നെന്നിന്തേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. നാടോടികള്‍ എന്ന തമിഴ് സിനിമയിലൂടെ അവര്‍ ശ്രദ്ധിക്കപ്പെട്ടു. ഇതിനകം 58 ചിത്രങ്ങളുടെ ഭാഗമായി. അടുത്തിടെ പുറത്തിറങ്ങിയ പണി എന്ന മലയാള ചിത്രത്തില്‍ നായികയായിരുന്നു.
Content Highlights: actress abhinaya london honeymoon photos
Published: 24 May 2025, 07:02 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented