
കഴിഞ്ഞ ദിവസമായിരുന്നു നടന്‍ വിദ്യുത് ജംവാളിന്റെ 43-ാം പിറന്നാള്‍. സാധാരണയാളുകളെപ്പോലെ കേക്ക് മുറിച്ചും പാര്‍ട്ടി നടത്തിയുമായിരുന്നില്ല വിദ്യുത് പിറന്നാള്‍ ആഘോഷിച്ചത്. ഹിമാലയത്തില്‍ ഒറ്റയ്ക്ക് താമസിച്ച്, നഗ്‌നനായി നടന്ന്, മരത്തിന് താഴെ അടുപ്പുകൂട്ടി ഭക്ഷണം സ്വയം പാചകം ചെയ്താണ് വിദ്യുത് പിറന്നാള്‍ വ്യത്യസ്തമാക്കിയത്.
ഇതിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. പൂര്‍ണ നഗ്‌നനായി വെള്ളത്തില്‍ നിന്ന് സൂര്യനമസ്‌കാരം ചെയ്യുകയും വിറക് കത്തിച്ച് അടുപ്പുകൂട്ടി ഭക്ഷണമുണ്ടാക്കുന്ന വിദ്യുതിനേയും ചിത്രങ്ങളില്‍ കാണാം. 14 വര്‍ഷം മുമ്പാണ് താന്‍ ഇത് തുടങ്ങിയതെന്നും എല്ലാ വര്‍ഷവും പത്ത് ദിവസത്തോളം താന്‍ ഇത്തരത്തില്‍ ഒറ്റയ്ക്ക് ചിലവഴിക്കാറുണ്ടെന്നും വിദ്യുത് ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.
തിരക്കുപിടിച്ച, ആഡംബരം നിറഞ്ഞ ജീവിതത്തില്‍ നിന്ന് ഒറ്റപ്പെട്ട ജീവിതത്തിലേക്ക് വരുമ്പോള്‍ ഏകാന്തത കണ്ടെത്തുന്നത് താന്‍ ആസ്വദിക്കാറുണ്ടെന്നും ഹിമാലയത്തില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ ജീവിതത്തിലെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നതുപോലെയാണ് തോന്നാറുള്ളതെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിദ്യുത് പറയുന്നു.
ഈ ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് വിദ്യുതിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. യഥാര്‍ഥ ടാര്‍സന്‍ എന്നായിരുന്നു ഒരാളുടെ കമന്റ്. ഈ കാഴ്ചകള്‍ മനസിന് ഉണര്‍വ് നല്‍കുന്നുവെന്നും ചിലര്‍ കുറിച്ചു. എന്നാല്‍ വിദ്യുതിനെ വിമര്‍ശിച്ചുള്ള കമന്റുകളുമുണ്ട്. ഒറ്റയ്ക്ക് എന്ന് പറഞ്ഞിട്ട് ക്യാമറാമാനോടൊപ്പമാണോ പോയത് എന്നായിരുന്നു ചിലരുടെ പരിഹാസം. കാട്ടില്‍ നൂഡില്‍സ് പാചകം ചെയ്ത് കഴിക്കുന്നതിനേയും ആളുകള്‍ വിമര്‍ശിച്ചിട്ടുണ്ട്.
2012-ല്‍ ജോണ്‍ എബ്രഹാമിന്റെ ഫോഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് വിദ്യുത് ബോളിവുഡില്‍ അരങ്ങേറുന്നത്. അതിന് മുമ്പ് ശക്തി എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചിരുന്നു. തുപ്പാക്കി, അഞ്ജാന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങലിലും അഭിനയിച്ചിട്ടുണ്ട്.
Content Highlights: actor vidyut jammwal posts nude pics as he celebrates birthday alone in the himalayas
Published: 11 Dec 2023, 06:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented