ടന്‍ വെങ്കിടേഷ് ദഗ്ഗുബാട്ടിയുടെ രണ്ടാമത്തെ മകള്‍ ഹവ്യവാഹിനി വിവാഹിതയായി. ഡോക്ടര്‍ നിഷാന്താണ് വരന്‍. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. തെലുങ്ക് സിനിമാ പ്രവര്‍ത്തകരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. 

To advertise here,

ചിരഞ്ജീവി, കാര്‍ത്തി, മഹേഷ് ബാബു, നമ്രത ഷിരോദ്കര്‍ തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് വിവാഹത്തിനെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി വെങ്കിടേഷ് പ്രത്യേക പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. 2023 ഒക്ടോബറിലായിരുന്നു ഹവ്യവാഹിനിയുടേയും നിഷാന്തിന്റേയും വിവാഹനിശ്ചയം. 

വിവാഹത്തിന് പിങ്ക് സാരിയും വിവാഹവിരുന്നില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ലെഹങ്കയുമാണ് ഹവ്യവാഹിനി ധരിച്ചത്. ഐവറി നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു നിഷാന്തിന്റെ ഔട്ട്ഫിറ്റ്. നീരജയാണ് വെങ്കിടേഷിന്റെ ഭാര്യ. അര്‍ജുന്‍, അശ്രിത, ഭാവന എന്നിവരാണ് മറ്റു മക്കള്‍.