നടന്‍ ശബരിനാഥിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍മക്കുറിപ്പുമായി സുഹൃത്തും നടനുമായ സാജന്‍ സൂര്യ. 2018-ലെ റഷ്യന്‍ യാത്രക്കിടയില്‍ എടുത്ത ശബരിനാഥിന്റെ വീഡിയോയോടൊപ്പമാണ് സാജന്‍ സൂര്യ ഓര്‍മക്കുറിപ്പ് പങ്കുവെച്ചത്. 

To advertise here,

ആ വീഡിയോയിലെ 'സാജാ' എന്ന വിളി കേള്‍ക്കുമ്പോള്‍ ശബരി ഇപ്പോഴും കൂടെയുണ്ടെന്ന് തോന്നുമെന്ന് സാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 'രണ്ട് വര്‍ഷം പോയത് അറിഞ്ഞു. ഈ വീഡിയോ ഞങ്ങള്‍ 2018 മെയ് മാസം കുടുംബത്തോടൊപ്പം റഷ്യയില്‍ പോയപ്പോ എടുത്തതാ. ഇതില് ചെറുതായി സ്ഥിരം എന്നെ വിളിക്കണതു പോലെ സാജാ.. .എന്നൊരു വിളി ഉണ്ട്. അത് കേള്‍ക്കുമ്പോ കൂടെയുണ്ടന്നൊരു വിശ്വാസം വരും.'-സാജന്‍ കുറിച്ചു.

2020 സെപ്റ്റംബര്‍ 17ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ശബരീനാഥിന്റെ അന്ത്യം. കൂട്ടുകാര്‍ക്കൊപ്പം ഷട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 43 വയസ്സായിരുന്നു. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഒടുവിലായി ശബരീനാഥ് അഭിനയിച്ചത്. സ്വാമി അയ്യപ്പന്‍, സ്ത്രീപഥം എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.