
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്ഫാന് പഠാന്, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി പായല്‍ ഘോഷ്. ഇര്ഫാന് പഠാനുമായി താന്‍ അഞ്ച് വര്‍ഷം പ്രണയത്തിലായിരുന്നെന്നും ആ സമയത്ത് ഗൗതം ഗംഭീര്‍ തന്നെ സ്ഥിരമായി മിസ്ഡ് കോള്‍ ചെയ്യുമായിരുന്നെന്നും പായല്‍ ആരോപിക്കുന്നു. ഇക്കാര്യം പഠാന് അറിയാമായിരുന്നെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്.
എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇവര്‍ ഇക്കാര്യം പറയുന്നത്. ഇത് വിവാദമായതിന് പിന്നാലെ പായല്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
പഠാനുമായുള്ള ബന്ധം തകര്‍ന്നതോടെ തനിക്ക് വയ്യാതായെന്നും വര്‍ഷങ്ങളോളം ജോലി ചെയ്തില്ലെന്നും ഇവര്‍ പറയുന്നുണ്ട്. താന്‍ സ്നേഹിച്ച ഒരേയൊരാള്‍ പഠാന് ആയിരുന്നുവെന്നും അതിനുശേഷം താന്‍ ആരേയും സ്നേഹിച്ചിട്ടില്ലെന്നും പായല്‍ കൂട്ടിച്ചേര്‍ക്കുന്നു. പഠാനൊപ്പമുള്ള ചിത്രവും നടി പോസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് പായല്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയതാണ് ഈ വിവാദങ്ങളുടെയെല്ലാം തുടക്കം. ഇതിന് പിന്നാലെ പായലിനെതിരെ ആരാധകര്‍ രംഗത്തെത്തി. ഇതോടെ പഠാനെ മാത്രമേ താന്‍ സ്നേഹിച്ചിട്ടുള്ളൂവെന്ന് വ്യക്തമാക്കി പായല്‍ രംഗത്തെത്തുകയായിരുന്നു.
Content Highlights: actor payal ghoshs claims on former cricketers irfan pathan and gautam gambhir
Published: 02 Dec 2023, 02:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented