
ശിവജി ഗുരുവായൂരിനോടൊപ്പം നിയാസ് ബക്കര്‍ | Photo: facebook/ niyas backer
നടന്‍ ശിവജി ഗുരുവായൂരിനെ കുറിച്ച് നടനും സുഹൃത്തുമായ നിയാസ് ബക്കര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ഗുരുവായൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ശിവജി ഗുരുവായൂരിന്റെ മനുഷ്യത്വപരമായ ഇടപെടുലകളെ കുറിച്ച് താന്‍ അറിഞ്ഞതെന്ന് നിയാസ് കുറിച്ചു. സിനിമയില്‍ വില്ലന്‍ വേഷങ്ങളാണ് ചെയ്തതെങ്കിലും ജീവിതത്തില്‍ അദ്ദേഹം വീരനായകനാണെന്നും നിയാസ് പറയുന്നു.
രണ്ട് വൃദ്ധരായ മനുഷ്യരെ ദത്തെടുത്ത് സ്വന്തം വീട്ടില്‍ താമസിപ്പിക്കുകയും അവര്‍ക്കായി സ്വന്തം പുരയിടത്തില്‍നിന്ന് നാല് സെന്റ് നീക്കിവെയ്ക്കുകയും ചെയ്ത വ്യക്തിയാണ് ശിവജിയെന്ന് നിയാസ് പറയുന്നു. വലിയ സാമ്പത്തികശേഷിയുള്ള വ്യക്തിയല്ല അദ്ദേഹമെന്നും ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ 'അണ്ണാറക്കണ്ണനും തന്നാലായത്, അത്രേ ഉള്ളൂ, നാളെ നമ്മുടെയൊക്കെ സ്ഥിതി എന്തായിരിക്കുമെന്ന് നമുക്കറിയില്ലല്ലോ...' എന്നാണ് ശിവജി മറുപടി നല്‍കിയതെന്നും നിയാസ് കുറിച്ചു.
ഗുരുവായൂര്‍ മെട്രോ ലിങ്ക്‌സ് കുടുംബസംഗമ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നിയാസ് ഇക്കാര്യങ്ങളെല്ലാം അറിയുന്നത്. നിയാസിനൊപ്പം നടന്‍ ജയദേവ് കലവൂരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
നിയാസ് ബക്കറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
എന്നെ നെട്ടിച്ചുകളഞ്ഞ നടന്‍ ശിവജിചേട്ടന്‍. (ശിവജി ഗുരുവായൂര്‍)
ശിവജി ചേട്ടന്റെ ക്ഷണം സ്വീകരിച്ച് കഴിഞ്ഞ 27th 2025 Saturday ആണ് ഞാന്‍ ഗുരുവായൂര്‍ metro links കുടുംബസംഗമ ഓണാഘോഷ പ്രോഗ്രാമിന് ഗസ്റ്റ് ആയി പങ്കെടുക്കുന്നത്.
കൂടെ ഞാന്‍ സ്വന്തം അനുജനെപ്പോലെ കാണുന്ന ജയദേവ് കലവൂരും ഉണ്ടായിരുന്നു. അല്പസംസാരത്തിനു ശേഷം കൊച്ചു കോമഡി പ്രോഗ്രാം അവര്‍ക്കായി ഞങ്ങള്‍ അവതരിപ്പിച്ചു. വലിയ സ്വീകരണമാണ് metro links members ഞങ്ങള്‍ക്ക് നല്‍കിയത്. എന്നെ നെട്ടിച്ചത് മറ്റൊരു കാര്യമാണ്. അറബിക്കഥ സിനിമയിലെ വില്ലനായ രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച് നമ്മളെയൊക്കെ അത്ഭുതപ്പെടുത്തിയ മഹത്തായ നടന്‍ ശിവജി ഗുരുവായൂരിന്റെ മനുഷ്യത്വപരമായ ഇടപെടലുകള്‍.
സ്വാഗത പ്രാസംഗികന്‍ ശിവജി ചേട്ടനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ പറഞ്ഞ ഒരു കാര്യം.
അദ്ദേഹത്തിന്റെ പരിചയത്തിലുള്ള വൃദ്ധരായ രണ്ട് മനുഷ്യരെ ദത്തെടുത്ത കഥ.
പ്രവാസിയായിരുന്ന ഒരു പാവം മനുഷ്യന്‍ ജീവിത സാഹചര്യങ്ങളാല്‍ എല്ലാം നശിച്ച് തകര്‍ന്നു പോയ പ്രായമായ ആ മനുഷ്യന്‍ പത്‌നിയുടെ കയ്യും പിടിച്ച് തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്നപ്പോള്‍. ഒന്നാശ്വസിപ്പിക്കാന്‍ പോലും ആരോരുമില്ലാത്ത ആ രണ്ട് വൃദ്ധരെ ചേര്‍ത്തുപിടിച്ച് സ്വന്തം വീട്ടില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു. തീര്‍ന്നില്ല സ്വന്തം പുരയിടത്തില്‍ നിന്ന് നാല് സെന്റ് ഭൂമി അവര്‍ക്കായ് നീക്കി വച്ചു.
പ്രസംഗത്തിനിടെ തൊട്ടടുത്തിരുന്ന സുഹൃത്തിനോട് ഞാന്‍ ചോദിച്ചു.
ശിവജിച്ചേട്ടന്‍ അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള ആളാണല്ലേ...
അല്ല കാര്യമായ സംബദ്യമൊന്നും അദ്ദേഹത്തിനില്ല വളരേ സാദാരണക്കാരനായ ഒരാളാണ്. ഉള്ളതില്‍ നിന്നും അദ്ദേഹം പങ്കു വയ്ക്കുന്നു അത്രേ ഉള്ളൂ...
ഇക്കാര്യം ശിവാജിച്ചേട്ടനോട് സ്വകാര്യമായി ചോദിച്ചപ്പോള്‍ ഒന്ന് പുഞ്ചിരിച്ചുകൊണ്ട്. അണ്ണാറക്കണ്ണനും തന്നാലായത് അത്രേ ഉള്ളൂ നിയാസ് നാളത്തെ നമ്മുടെയൊക്കെ സ്ഥിതി എന്തായിരിക്കുമെന്ന് നമുക്കറിയില്ലല്ലോ...
പിന്നെ ഞാന്‍ മാത്രമല്ലാട്ടോ മെട്രോ ഫാമിലിയും മറ്റു പല സുഹൃത്തുക്കളും അവരോടൊപ്പമുണ്ട്.
ഞാന്‍ മനസ്സില്‍ മന്ദ്രിച്ചു.
അറബിക്കഥ സിനിമയില്‍ വില്ലനായി വന്ന് എന്നെ ചൊടിപ്പിച്ച ശിവജി ഗുരുവായൂര്‍ എന്ന ഈ നടന്‍ സ്വന്തം ജീവിതം കൊണ്ട് നമ്മെ പലതും പഠിപ്പിക്കുന്ന വീരനായകനാണ്.
സത്യത്തില്‍ ഇവരെപോലുള്ളവരുടെ ഫാനല്ലേ... നമ്മളാകേണ്ടത്.
പ്രിയപ്പെട്ട ശിവജിച്ചേട്ടനും metro links നും എന്റെ big salute...നിറഞ്ഞ സ്‌നേഹം.
Content Highlights: actor niyas backers facebook post about actor shivaji guruvayoor
Published: 06 Oct 2025, 02:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented