വിവാഹമോചനത്തിനുശേഷവും മുന്‍ ഭാര്യമാരായ റീന ദത്തയോടും കിരണ്‍ റാവുവിനോടും സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നടന്‍ ആമിര്‍ ഖാന്‍. അടുത്തിടെ മുംബൈയിലെ നെഹ്‌റു സെന്റര്‍ ആര്‍ട്ട് ഗാലറിയില്‍ നടന്ന റീനയുടെ ചിത്രപ്രദര്‍ശനം കാണാന്‍ ആമിര്‍ ഖാനുമെത്തി. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീന ആമിറിന് നന്ദി അറിയിക്കുകയും ചെയ്തു.
ഇരുവരും ചിത്രങ്ങള്‍ ആസ്വദിക്കുകയും എക്‌സിബിഷനില്‍ മറ്റ് അതിഥികളുമായി സംസാരിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് റീന പങ്കുവെച്ചത്. ഇരുവരും ചിത്രങ്ങള്‍ ആസ്വദിക്കുകയും അതിഥികളുമായി സംസാരിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. 'നിങ്ങളുടെ മുന്‍ പങ്കാളി അപ്രതീക്ഷിതമായി നിങ്ങളുടെ ചിത്രപ്രദര്‍ശനത്തിന് എത്തുമ്പോള്‍, എന്റെ കലാപരമായ യാത്രയില്‍ നല്‍കുന്ന നിരന്തരമായ പിന്തുണയ്ക്ക് ഒരുപാട് നന്ദി ആമിര്‍'-എന്ന് റീന ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. നവംബര്‍ 24 വരെയാണ് ചിത്രപ്രദര്‍ശനം.
ആമിര്‍ ഖാനും റീന ദത്തയും 1986-ലാണ് വിവാഹിതരായത്. അന്ന് ആമിറിന് 21 വയസ്സും റീനയ്ക്ക് 19 വയസ്സുമായിരുന്നു പ്രായം. ഇവര്‍ക്ക് ഇറ ഖാന്‍ എന്ന മകളും ജുനൈദ് ഖാന്‍ എന്ന മകനുമുണ്ട്. 16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2002-ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
രാജ് ശമാനിയുമായുള്ള ഒരു പഴയ അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ റീനയുമായുള്ള തന്റെ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. വളരെ ചെറുപ്പത്തില്‍, വളരെ പെട്ടന്നായിരുന്നു തങ്ങളുടെ വിവാഹമെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. 'ഞങ്ങള്‍ക്ക് പരസ്പരം വെറും നാല് മാസത്തെ പരിചയം മാത്രമേയുണ്ടായിരുന്നുള്ളു. ഒരുമിച്ച് അധികം സമയം ചെലവഴിച്ചിട്ടുമില്ലായിരുന്നു. ഞങ്ങള്‍ പരസ്പരം ഒരുപാട് സ്‌നേഹിച്ചു. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍, ഞങ്ങള്‍ അതിനെക്കുറിച്ച് ചിന്തിക്കണമായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിയുന്നു. ചെറുപ്പത്തിന്റെ ആവേശത്തില്‍ നമ്മള്‍ പലതും മനസ്സിലാക്കില്ല.'-ആമിര്‍ അന്ന് പറഞ്ഞു.
റീനയുമായുള്ള വിവാഹമോചനത്തിന് ശേഷം ആമിര്‍ കിരണ്‍ റാവുവിനെ വിവാഹം കഴിച്ചു. എന്നാല്‍, ആ ബന്ധവും അധികനാള്‍ നീണ്ടുനിന്നില്ല. 16 വര്‍ഷം ഒരുമിച്ചുണ്ടായിരുന്ന അവര്‍ 2021-ല്‍ വേര്‍പിരിഞ്ഞു. ആമിര്‍ നിലവില്‍ ഗൗരി സ്പ്രാറ്റുമായി പ്രണയത്തിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും ഒരുമിച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
+
Content Highlights: aamir khan attends ex wife reena duttas art exhibition she thanks him for his support
Published: 22 Nov 2025, 08:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented