ചിങ്ങ പിറവി ദിനത്തില്‍ മറുനാടന്‍ മലയാളികളും പ്രവാസി മലയാളികളുമായ മുപ്പത്തി ഒന്ന് വനിതകള്‍ ഓണ്‍ലൈനിലൂടെ ഒന്നിച്ചു നടത്തിയ ' ഓണ നൃത്ത ശില്പം ' സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയമാവുകയാണ്. കോയമ്പത്തൂരിലെ മലയാളി അധ്യാപിക അംബികാ ബാലസുബ്രമണ്യവും പ്രവാസിയായ മകള്‍ അമൃതയുമാണ് വിവിധ ദേശത്തുള്ള നര്‍ത്തകിമാരെ ഏകോപിപ്പിച്ചു കൊണ്ട് ഈ നൃത്ത പരിപാടി അവതരിപ്പിച്ചത്. 

To advertise here,
placeholder
 അംബികാ ബാലസുബ്രമണ്യവും മകള്‍ അമൃതയും

കുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെയുള്ളവര്‍  ഓണ്‍ലൈന്‍ നൃത്ത ശില്‍പത്തില്‍ പങ്കാളികളായി. ഇതില്‍ പങ്കെടുത്ത പലരും  നൃത്തം പഠിച്ചവരൊന്നുമല്ല. നൃത്തത്തോടുള്ള ഇഷ്ടംകൊണ്ടും  സൗഹൃദത്തിന്റെ പേരിലും നൃത്തം ചെയ്തതാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. 

തങ്ങളാരും വലിയ പ്രൊഫഷണല്‍ നര്‍ത്തകരൊന്നും അല്ലാത്തതുകൊണ്ട് സാങ്കേതിക പിഴവുകള്‍ക്ക് മുന്‍കൂര്‍ ക്ഷമാപണം നടത്തിക്കൊണ്ടാണ് ഇവര്‍ ഓണാക്കാഴ്ചയായി നൃത്തം സമര്‍പ്പിക്കുന്നത്.

Content Highlights: 31 ladies with no age limits together made this Onam digital dance