
വ്യത്യസ്ത തരത്തില്‍ നിര്‍മിക്കുന്ന വീടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ ബെംഗളൂരുവില്‍ പൂര്‍ണമായും സിമന്റ് ഒഴിവാക്കി നിര്‍മിച്ച വീടാണ് ശ്രദ്ധനേടുന്നത്. പ്രിയം സരസ്വത് എന്ന കണ്ടന്റ് ക്രിയേറ്റര്‍ ഹോം ടൂര്‍ നടത്തുന്ന വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് വീട് വൈറലായത്.
സിമന്റ് പൂര്‍ണമായും ഒഴിവാക്കി കല്ലുകളാല്‍ നിര്‍മിച്ച ലോകത്തിലെ ആദ്യ വീട് എന്ന തരത്തിലാണ് വീട് ശ്രദ്ധനേടുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിലുള്ള പങ്ക് പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അതാണ് സിമന്റ് ഒഴിവാക്കാനുള്ള കാരണമെന്നും വീടിന്റെ ഉടമ അവകാശപ്പെട്ടു. വിവിധ തരത്തിലുള്ള കല്ലുകള്‍ ഉപയോഗിച്ചാണ് വീടിന്റെ നിര്‍മാണമെന്നും, ഗ്രേ ഗ്രാനൈറ്റും സാന്‍ഡ്‌സ്റ്റോണും ഇതിനായി ഉപയോഗിച്ചുവെന്നും ഹോം ടൂര്‍ വീഡിയോയില്‍ ആര്‍ക്കിടെക്ട് അഭിപ്രായപ്പെട്ടു. പരിസ്ഥിതിയുമായി ഇണങ്ങി നിര്‍മിച്ചിരിക്കുന്ന വീട് ആയിരം വര്‍ഷത്തോളം ഇതേപടി നിലനില്‍ക്കുമെന്നുമാണ് ആര്‍ക്കിടെക്ടിന്റെ അവകാശവാദം.
സാമൂഹികമാധ്യമം ആയ എക്‌സില്‍ എട്ടുലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. ഇന്‍സ്റ്റാഗ്രാമില്‍ 4,25,000 കാഴ്ചക്കാരും വീഡിയോയ്ക്ക് ലഭിച്ചു. സമ്മിശ്ര പ്രതികരണമാണ് ഹോം ടൂര്‍ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുരാതന കാലങ്ങളില്‍ ഇങ്ങനെയാകും കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ടാവുകയെന്നും വളരെ മികച്ച ആശയമാണിതെന്നും ഒരാള്‍ കമന്റ് ചെയ്തു. കല്ലുകള്‍ ഖനനം ചെയ്‌തെടുക്കുന്നത് പ്രകൃതിവിരുദ്ധമല്ലേയെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. പ്രതികൂല കാലാവസ്ഥയിൽ ഇത്തരം വീടുകളിലെ താമസം എങ്ങനെയാകുമെന്നായിരുന്നു ചിലരുടെ സംശയം.
Content Highlights: worlds first zero cement stone house in bengaluru
Published: 22 Mar 2025, 06:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented