അടുക്കളയില്‍ മാത്രമല്ല, ഡൈനിങ് റൂമിലെ സോഫയ്ക്കിടയില്, കട്ടിലിന്റെ കാലിനരികില്‍, ബാത്റൂമില്‍, ചുമരില്‍... വീട്ടില്‍ എവിടെ വേണമെങ്കിലും ഓര്‍ക്കാപുറത്ത് പ്രത്യക്ഷപ്പെടുന്ന ജീവിയാണ് പല്ലി. പല്ലികള്‍ ഉപദ്രവകാരികളല്ല, അവയ്ക്ക് വിഷമുണ്ടെന്ന വ്യജപ്രചാരണവും ശരിയല്ല. എന്തുകൊണ്ടായിരിക്കും വീടുകളില്‍ പല്ലികള്‍ ഉണ്ടാകുന്നത്?
വീടുകളില്‍ പല്ലികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാനമാണ് ഭക്ഷണങ്ങള്‍. അടുക്കളയിലെ തിണ്ണകളിലും മറ്റും ഭക്ഷണം അടച്ചുവെക്കുന്നതിന് പകരം ഫ്രഡ്ജില്‍ സൂക്ഷിക്കുന്നത് പല്ലികളെ ആകര്‍ഷിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും. ചൂടും ഈര്‍പ്പവും ഒരുപോലെ ഇഷ്ടപ്പെടുന്ന പല്ലികള്‍ വീടിനുള്ളിലെ
സീലിങിലെ വിള്ളലുകള്‍, ജനാലകള്‍, എക്സ്ഹോസ്റ്റ് ഫാനുകള്‍, വെന്റിലേഷന് എന്നിവയിലൂടെ വീടിനുള്ളില്‍ കയറിക്കൂടുന്നു.
മുറിയിലെ താപനില കൂടുതലാണെങ്കില്‍ പല്ലികള്‍ അകത്തുകടക്കാന്‍ സാധ്യതയുണ്ട്. വീട്ടില്‍ വൃത്തിഹീനമായമായിക്കിടക്കുന്ന സ്ഥലങ്ങള്‍ പല്ലികളെ ആകര്‍ഷിക്കും. അതിനാല്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
വീടിനുള്ളിലെത്തിയ പല്ലികളെ പേടിയാണ് പലര്‍ക്കും. മാത്രമല്ല ഇവ വിഷമുള്ളവയല്ലെങ്കിലും മറ്റ് ഇന്ഫെക്ഷനുകളൊന്നും ഉണ്ടാകാതിരിക്കാന്‍ നാം കരുതിയിരിക്കേണ്ടതുണ്ട്. പല്ലികളെ പടിക്ക് പുറത്താക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.
പെപ്പര്‍ സ്പ്രേ
വെള്ളത്തില്‍ കുരുമുളക് കലര്‍ത്തി പെപ്പര്‍ സ്പ്രേ തയ്യാറാക്കാം. പല്ലികളെ കണ്ട സ്ഥലത്തോ അവ പ്രവേശക്കാനിടയുള്ളിടത്തോ പെപ്പര്‍ സ്പ്രേ തളിക്കാവുന്നതാണ്. ഇത് പല്ലികളില്‍ അലര്‍ജിയുണ്ടാക്കുന്നതിനാല്‍ അവ ആ പരിസരത്തേക്കടുക്കില്ല. കുരുമുളകിന് പകരം മുളകോ സോസോ ഉപയോഗിക്കാവുന്നതാണ്.
ഉള്ളിയും വെളുത്തുള്ളിയും
ഉള്ളിയുടേയും വെളുത്തുള്ളിയുടേയും രൂക്ഷഗന്ധം പല്ലികളെ തുരത്താന്‍ സഹായിക്കും.
നാഫ്തലീന്‍ ബോള്‍സ്
പല്ലികളെയും കീടങ്ങളേയുമെല്ലാം തുരത്താന്‍ ബെസ്റ്റാണ് നാഫ്തലീന്‍ ബോള്‍സ്. അടുക്കളയിലും കബോഡിലും റാക്കിലും സിങ്കിനടിയിലുമെല്ലാം നാഫ്തലീന്‍ ബോള്‍സ് വെക്കുന്നത് ഗുണംചെയ്യും. എന്നാല്‍ ഇവ ഭക്ഷണത്തിന്റെ അടുത്തായി സൂക്ഷിക്കാനേ പാടില്ല.
റൂമിലെ താപനില ക്രമീകരിക്കല്‍
ചൂടുള്ള റൂമില്‍ പല്ലികള്‍ വന്നുകൂടും. അവയെ അകറ്റാന്‍ ജനാലകള്‍ തുറന്നിട്ടാല്‍ മാത്രം മതിയാകില്ല. എയര്‍ കണ്ടീഷന്‍ഡായ മുറികളില്‍നിന്ന് പല്ലികള്‍ പെട്ടെന്ന് തന്നെ രക്ഷപ്പെടും.
തൂവലുകള്‍
വീടുകളില്‍ ഭംഗിക്ക് വെക്കുന്ന മയില്പ്പീലികള്, മറ്റ് പക്ഷിത്തൂവലുകള്‍ എന്നിവ പല്ലികളെ തുരത്തുമെന്ന കാര്യം അറിയാമോ? തൂവലുകള്‍ വീട്ടില്‍ വെക്കുന്നത് ഒരേ സമയം അലങ്കാരമായും പല്ലികളെ അകറ്റാനുള്ള വഴിയായും തിരഞ്ഞെടുക്കാം. പല്ലികളെ ഒഴിവാക്കാനുള്ള ജെല്ലുകളും വിപണിയില്‍ ലഭ്യമാണ്. ഇവ വാങ്ങി വീടുകളില്‍ വെക്കാവുന്നതാണ്.
Content Highlights: How to Get Rid of Lizards in Your Home
Published: 06 May 2025, 07:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented