മേഘാലയയില്‍ നടക്കുന്ന മെഗോങ് ഫെസ്റ്റിവലിലെ സംഗീതപരിപാടിക്കിടെയായിരുന്നു സംഭവം

ബോളിവുഡ് ഗായിക കനികാ കപൂറിനെ കടന്നുപിടിച്ച് യുവാവ്. മേഘാലയയില്‍ നടക്കുന്ന മെഗോങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സംഗീതപരിപാടിയില്‍ സ്റ്റേജില്‍ പാടുമ്പോഴായിരുന്നു സംഭവം. ഞായറാഴ്ച രാത്രിയില്‍ നടന്ന പരിപാടിയില്‍ കനിക പാടിക്കൊണ്ടിരിക്കെ സ്റ്റേജിലേക്ക് വലിഞ്ഞുകയറിയ ഒരാള്‍ ഗായികയുടെ സമീപമെത്തി കടന്നുപിടിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒന്ന് നടുങ്ങിയെങ്കിലും കനികാ കപൂര്‍ മനസാന്നിധ്യം കൈവിടാതെ ഗാനാലാപനം തുടര്‍ന്നു. സംഭവത്തിന് പിന്നാലെ ഇത്തരം പരിപാടികളിലെ സുരക്ഷ സംബന്ധിച്ച ആശങ്ക നിരവധി പേര്‍ പങ്കുവെച്ചു. സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ പോലും ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റിട്ടത്.
സെലിബ്രിറ്റികളായ സ്ത്രീകള്‍ക്കുനേരെ പൊതു ഇടങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് ഇതാദ്യമായല്ല. അടുത്തിടെ നടി അരിയാനാ ഗ്രാന്‍ഡെയെ സമാനമായ രീതിയില്‍ ഒരാൾ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന നടി സിന്തിയ എറിവോ ഓടിയെത്തി അയാളെ തള്ളിമാറ്റുകയായിരുന്നു. റാപ്പറായ ടൈഗ 2025 ചെറി ബ്ലോസം ഫെസ്റ്റിവലില്‍ പാടിക്കൊണ്ടിരിക്കെ ഒരാള്‍ സ്റ്റേജിലേക്ക് കയറിയതും വലിയ വാര്‍ത്തയായിരുന്നു.
Content Highlights: Singer Kanika Kapoor Grabbed by Man On Stage at Megong Festival; Viral Video Sparks Concerns Over Women's Safety
Published: 08 Dec 2025, 05:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented