
ബോഡിപോസിറ്റിവിറ്റിയെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്ന കാലമാണ് ഇത്. ചിത്രങ്ങളായും ഫാഷന്‍ ഷൂട്ടുകളായും എല്ലാം എന്റെ ശരീരം എന്റെ സ്വാതന്ത്യം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചവര്‍ ഏറെയുണ്ട്. യൂറോപ്യന്‍ വംശജയായ ജോലിറ്റ വൈകുറ്റ് എന്ന യുവ കലാകാരിയും ഇതിലൊരാളാണ്. ഇരുപത്തിയഞ്ചുകാരിയായ ജോലിറ്റ ഫുഡ് ആര്‍ട്ട് സീരീസിലൂടെയാണ് തന്റെ ആശയങ്ങളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജോലിറ്റ തന്റെ ഫുഡ് ആര്‍ട്ട് സീരീസ് തുടങ്ങുന്നത്. ഫുഡ് ഇറോട്ടിക്ക എന്ന ഹാഷ്ടാഗോടെ. കാണാന്‍ ഭംഗിയുള്ള രുചിയുള്ള ഭക്ഷണങ്ങള്‍, എന്നാല്‍ കാഴ്ചക്കാര്‍ക്ക് മുന്നിലെത്തുക അവയുടെ ചിത്രങ്ങള്‍ മാത്രം. അതിനൊപ്പമാണ് പലതരം മനുഷ്യരൂപങ്ങളുടെ ഫുഡ് ആര്‍ട്ടും ജോലിറ്റ തുടങ്ങി വച്ചത്.
ശരീരത്തെ പറ്റി സംസാരിക്കണമെങ്കില്‍ നഗ്നശരീരങ്ങളുടെ ചിത്രം വേണം. അതിനാലാണ് താന്‍ അത്തരം ചിത്രങ്ങളെ ഫുഡ് ആര്‍ട്ടിലേക്ക് പകര്‍ത്തിയതെന്ന് ജോലിറ്റ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇക്കാലയളവില്‍ തന്റെ ശരീരത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചതായി ജോലിറ്റ പറയുന്നു. 22 കിലോ ഭാരം കൂടുകയും ആര്‍ട്ട് ചെയ്യുന്ന കാലത്ത് അത് കുറയുകയും ചെയ്തതായി ജോലിറ്റ. തന്റെ ജീവിതത്തിലെ വലിയൊരു തകര്‍ച്ചയില്‍ നിന്നുള്ള തിരിച്ചു വരവുകൂടിയായിരുന്നു ജോലിറ്റയ്ക്ക് ഈ ഫുഡ് ആര്‍ട്ട്.
കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്വന്തം നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ആ ചിത്രങ്ങളുടെ ആകൃതിയില്‍ പച്ചക്കറികള്‍ മുറിച്ച് അറേഞ്ച് ചെയ്തു. ഇതാണ് ജോലിറ്റ ആദ്യം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഇത് കണ്ട് നിരവധിപ്പേര്‍ അവരുടെ നഗ്നചിത്രങ്ങള്‍ അവര്‍ക്ക് അയച്ചു കൊടുത്തു. അവര്‍ അവരെ തുറന്നു കാണിക്കാനുള്ള സുരക്ഷിതമായ വഴിയായാവും ഈ ഫുഡ് ആര്‍ട്ടിനെ കണ്ടതെന്ന് ജോലിറ്റ പറയുന്നു. ആ ചിത്രങ്ങളിലാണ് താന്‍ പിന്നീടുള്ള ഫുഡ് ആര്‍ട്ട് ചെയ്തതെന്നും ജോലിറ്റ.
എന്നാല്‍ ചില ചിത്രങ്ങള്‍ അതിരുകടക്കുന്നവയായിരുന്നു. അതുകൊണ്ട് അപരിചിതരില്‍ നിന്ന് ചിത്രങ്ങള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ച് പരിചയക്കാരുടെ ചിത്രങ്ങളിലായി പരീക്ഷണം. ഫുഡ് ഇറോട്ടിക്ക എന്ന് പേര് പലപ്പോഴും വിവാദമുണ്ടാക്കിയെങ്കിലും ജോലിറ്റ സംഘടിപ്പിച്ച് ഫുഡ് ആര്‍ട്ട് പ്രദര്‍ശനം വിജയമായി.
ഫുഡ് ആര്‍ട്ടിന് ഉപയോഗിക്കുന്നത് വീട്ടില്‍ നമ്മള്‍ നിത്യവും കാണുന്ന പച്ചക്കറികള്‍ മാത്രമാണ്. ബീറ്റ്‌റൂട്ട്, കാരറ്റ്, മധുരക്കിഴങ്ങ്, മത്തങ്ങ, കടുക്, കാബേജ്, തെയില, ചീസ്, മുളക്, വെള്ളരി എന്നിവയൊക്കെയാണ് പ്രധാനം. ഇപ്പോള്‍ പ്രണയം, സ്വവര്‍ഗപ്രണയം, ലൈംഗികത എന്നീ തീമുകളിലും ജോലിറ്റ തന്റെ ഫുഡ് ആര്‍ട്ടുകള്‍ ഒരുക്കുന്നുണ്ട്
Content Highlights: Woman Artist Create Food Art Pieces That Support Body Positivity
Published: 12 Feb 2021, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented