രാജ്യം എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ അതുകാണാന്‍ കേരളത്തില്‍നിന്ന് സര്‍ക്കാര്‍ അയച്ച ഒരു കുടുംബത്തേക്കുറിച്ച് സോഷ്യല്‍മീഡിയില്‍ വലിയ ചര്‍ച്ചയാണ്. ഇടുക്കി മന്നാന്‍ ഗോത്രത്തിന്‍റെ രാജാവും ഭാര്യയുമാണ് ഡല്‍ഹിക്ക് പോയത്. ആദിവാസി ഗോത്ര വിഭാഗത്തില്‍ ഇന്നും രാജാവും മന്ത്രിമാരും ഭടന്‍മാരുമുള്ള ഇവരേക്കുറിച്ച് കഴിഞ്ഞ ദിവസം മന്ത്രി ഒ.ആര്‍ കേളു ഫെയ്‌സ്ബുക്ക് പോസ്റ്റുമിട്ടിരുന്നു.
ഇടുക്കി കാഞ്ചിയാര്‍ കോവില്‍മലയാണ് രാമന്‍ രാജമന്നാന്റെ ആസ്ഥാനം. ജില്ലയിലെ 48 പട്ടിക വര്‍ഗ ഉന്നതികളിലായി 300-ൽ അധികം മന്നാന്‍ കുടുംബങ്ങളുണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ രാജാവിന് പ്രത്യേക സ്ഥാനമുണ്ട്. പരമ്പരാഗതമായി തുടരുന്ന രാജകുടുംബങ്ങളില്‍നിന്ന് മരുമക്കത്തായ വ്യവസ്ഥയിലാണ് രാജാവിനെ തിരഞ്ഞെടുക്കുന്നത്. പൊതുചടങ്ങുകളില്‍ തലപ്പാവും ആചാര വസ്ത്രങ്ങളും ധരിക്കും. രണ്ട് മന്ത്രിമാരും ഭടന്മാരുമെക്കെ സേവകരായുണ്ട്. ബിനു എസ്. എന്നതാണ് രാജമന്നാന്റെ യഥാര്‍ഥ പേര്. ഭാര്യ: ബിനുമോള്‍. ഇവര്‍ രണ്ടുപേരെയുമാണ് പട്ടിജാതി വകുപ്പ് റിപ്പബ്ലിക് പരേഡിന് അയച്ചത്.
റിപ്പബ്ലിക് ദിന പരേഡ് കാണാനും അറിയാനും പട്ടികവര്‍ഗ വികസന വകുപ്പ് ഡല്‍ഹിക്കു അയക്കുന്ന മന്നാന്‍ സമുദായ രാജാവിനും ഭാര്യയ്ക്കും യാത്രാ മംഗളങ്ങള്‍ നേര്‍ന്നുവെന്ന് വ്യക്തമാക്കിയാണ് ഒ.ആര്‍ കേളു ഫെയസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
യാത്രാ ചെലവുകളെല്ലാം വഹിക്കുന്നത് പട്ടികവര്‍ഗ വികസന വകുപ്പാണ്. പരേഡിനു ശേഷം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഫെബ്രുവരി രണ്ടിന് മടങ്ങിയെത്തും. ദേവികുളം എം.എല്‍.എ അഡ്വ. എ.രാജയും യാത്രാ മംഗളങ്ങള്‍ അറിയിച്ചിരുന്നു.
Content Highlights: Who Is The Tribal 'King' From Kerala Invited To Republic Day Celebrations
Published: 26 Jan 2025, 01:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented