ഒന്നു മുടിവെട്ടിയപ്പോഴേക്കും നടി സ്വാസ്തിക മുഖർജി കേൾക്കാത്ത ചോദ്യങ്ങളില്ല. കാൻസറാണോ, ലഹരി വിമുക്ത കേന്ദ്രത്തിലാണോ എന്നു തുടങ്ങി നിരവധി ചോദ്യങ്ങളാണ് തന്നെ തേടിയെത്തിയതെന്ന് സ്വാസ്തിക പറയുന്നു. ഇപ്പോഴിതാ അക്കൂട്ടർക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് സ്വാസ്തിക.
തന്റെ ട്വിറ്റർ പേജിലൂടെ ഫോട്ടോസഹിതമാണ് സ്വാസ്തിക കുറിക്കുന്നത്. കഴിഞ്ഞ മാസമാണ് സ്വാസ്തിക തലയുടെ ഒരുഭാഗത്തെ മുടി മുഴുവൻ നീക്കിയ ചിത്രങ്ങൾ പങ്കുവച്ചത്. ഇതിനു പിന്നാലെയാണ് ചോദ്യങ്ങളും ഉയർന്നത്. ഈ സാഹചര്യത്തിലാണ് മുടിനീക്കിയതു പിന്നിലെ കാരണം പങ്കുവച്ച് സ്വാസ്തിക ട്വീറ്റ് ചെയ്തത്.
എനിക്ക് കാൻസറില്ല ( ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാർഥിക്കുന്നു), ഞാൻ ലഹരി ഉപയോഗിക്കാറില്ല, കഞ്ചാവ് വലിക്കാറില്ല, ലഹരി വിമുക്ത കേന്ദ്രത്തിൽ ഒരിക്കലും സന്ദർശിച്ചിട്ടില്ല. ഇതെന്റെ തലയും മുടിയുമാണ്, അതുകൊണ്ട് എനിക്ക് തോന്നുന്നതെന്തും ചെയ്യും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചില്ലേ- എന്ന കുറിപ്പോടെയാണ് സ്വാസ്തിക ഫോട്ടോ പങ്കുവച്ചത്.
നിരവധി പേരാണ് സ്വാസ്തികയുടെ പോസ്റ്റിനു കീഴെ മികച്ച മറുപടിയെന്ന് കമന്റ് ചെയ്തത്. മുടി നീക്കം ചെയ്തതിനു ശേഷം നിരവധി ചിത്രങ്ങളാണ് സ്വാസ്തിക പങ്കുവച്ചിരുന്നത്. ഇവയ്ക്കെല്ലാം കീഴെ മുമ്പ് പരാമർശിച്ച ചോദ്യങ്ങളും പതിവായിരുന്നു.
Content Highlights: Swastika Mukherjee's My-Hair-My-Rules Tweet
Published: 21 Aug 2020, 03:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented