റൊമാന്‍സിന് ഇന്‍സന്റീവ്, പ്രണയം കല്ല്യാണത്തിലെത്തിച്ചാല് കൂടുതൽ പണം. കുട്ടികളായാലോ പിന്നെ പറയുകയും വേണ്ട; സഹായങ്ങളുടെ പ്രവാഹമായി... ലോകത്ത് പല രാജ്യങ്ങളും ജനസംഖ്യാ വർധനവിനായി പല തന്ത്രങ്ങളും പ്രയോഗിച്ചുവരുന്നതിനിടെയാണ് ദക്ഷിണ കൊറിയയിൽനിന്നും ചൈനയിൽനിന്നുമുള്ള ഇത്തരം കൗതുകകരമായ വാർത്തകളും പുറത്തുവരുന്നത്.
രാജ്യത്തെ ജനസംഖ്യാനിരക്ക് അഭൂതപൂര്മായി കുറയുന്നതിന് പരിഹാരമെന്നോണമാണ് റൊമാന്‍സിന് ഇന്‍സന്റീവ് പ്രഖ്യാപിച്ച് ഒരു ദക്ഷിണകൊറിയന്‍ ജില്ല രംഗത്തുവന്നിരിക്കുന്നത്. പ്രണയം വിവാഹത്തിലെത്തിച്ചാല് സ്പെഷ്യല്‍ ഓഫറുമാണ്. ദക്ഷിണകൊറിയയിലെ പ്രധാന നഗരങ്ങളിലൊന്നായ സാഹ ജില്ലയാണ് പുതിയ ക്യാഷ് ഓണ്‍ റൊമാന്‍സ് ഓഫര്‍ വെച്ചിരിക്കുന്നത്. ഇതിനായി ബഡ്ജറ്റില്‍ പ്രത്യേകം തുകതന്നെ മാറ്റിവെച്ചിട്ടുണ്ടെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പങ്കാളിയെ കണ്ടെത്തുന്നത് മുതല്‍ ഓരോ ഘട്ടത്തിലും പണം നല്‍കും. 360 യു.എസ് ഡോളര്‍ (30383 ഇന്ത്യന്‍ രൂപ) യാണ് പങ്കാളിയെ കണ്ടെത്തുമ്പോള്‍ കിട്ടുക. വിവാഹിതരായാല്‍ 12,11,917 രൂപ പ്രത്യേക സമ്മാനമായും ലഭിക്കും. മാത്രമല്ല പുതുദമ്പതികള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് ബാങ്ക് നിക്ഷേപമിടാനും വീട് വാടകയായും വേറെയും ലഭിക്കും. കുട്ടികളുടെ ചിലവെല്ലാം സര്‍ക്കാര്‍ നോക്കും.
സാഹയില്‍ ജോലിചെയ്യുന്നതോ ജീവിക്കുന്നതോ ആയ 24-നും 43-നും ഇടയിലുള്ളവര്‍ക്കാണ് ഈ വാഗ്ദാനം. ഇതിനായി ആദ്യം അപേക്ഷ നല്‍കണം. ശേഷം പ്രത്യേക മുഖാമുഖവും ബോധവത്കരണ ക്ലാസുമുണ്ടാവും. പിന്നീടാണ് തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തില്‍ കൊറിയന്‍ ജനതയ്ക്ക് മാത്രമായി ഇത് പരിമിതിപ്പെടുത്തിയിട്ടുണ്ടെങ്കിലും വിജയകരമായാല്‍ വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ്.
ലോകത്തിലെ തന്നെ ഏറ്റവും കുറവ് ജനനിരക്ക് പ്രതിസന്ധിയെ ആണ് കഴിഞ്ഞ കുറച്ചുകാലമായി ദക്ഷിണകൊറിയ അഭിമുഖീകരിച്ചുവരുന്നത്. 2023-ല്‍ ഇതിൽ റെക്കോര്‍ഡ് നിരക്കില്‍ കുറവുണ്ടായി. ഇത് രാജ്യത്തിന്റെ നിലനില്‍പ്പിനുതന്നെ തിരിച്ചടിയാവുമെന്ന് കണ്ടതോടെയാണ് പുതിയ വാഗ്ദാനവുമായി ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.
ജോലി സ്ഥലത്തെ സന്തോഷം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് തെക്കന്‍ചൈനയിലെ ഷെന്‍സെന്‍ പ്രവിശ്യയിലെ ഒരു ഓഫീസ് ഡേറ്റിങ്ങിന് ക്യഷ്പ്രൈസ് പ്രഖ്യാപിച്ചും രംഗത്തെത്തിയിട്ടുണ്ട്. ഷെന്‍സെനിലെ ഇന്‍സ്റ്റ360 ടെക് കമ്പനിയാണ് ഈ ഓഫര്‍ പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത്. ചൈനയില്‍ വിവാഹങ്ങളും ജനനനിരക്കും വലിയതോതില്‍ താഴുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം.
കമ്പനിക്ക് പുറത്തുള്ള വ്യക്തിയുമായിട്ടായിരിക്കണം ഡേറ്റിങ് എന്നതാണ് ഒരു വ്യവസ്ഥ. ഡേറ്റിങ് സംബന്ധിച്ച് തങ്ങളുടെ ഡേറ്റിങ് ആപ്പില്‍ പോസ്റ്റിടുകയും വേണം. പരിശോധനയ്ക്ക് ശേഷം മൂന്ന് മാസത്തേക്ക് ഓരോ വ്യക്തിക്കും 11,650 രൂപയാണ് വാഗ്ദാനം. കാംപയിന് ആരംഭിച്ച ശേഷം 500 പോസ്റ്റെങ്കിലും വന്നെന്ന് ഓഫീസ് പ്രതിനിധികള്‍ സൗത്ത് ചൈന മോണിങ് പോസ്റ്റിനോട് പ്രതികരിച്ചു.
ചൈനയിൽ 2024-ല്‍ ഇതുവരെ വിവാഹങ്ങളിലുണ്ടായിരിക്കുന്ന കുറവ് 16.6 ശതമാനമാണെന്നാണ് കണക്ക്. സമീപവര്‍ഷങ്ങളില്‍ ജനന നിരക്കിലും ഗണ്യമായ കുറവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹിതരാകുന്നവര്‍ക്ക് 1500 യുവാന്‍ (17,500 രൂപ) വാഗ്ദാനം ചെയ്ത് ചൈനയിലെ ഷാങ്സി പ്രവിശ്യയും നേരത്തെ രംഗത്തെത്തിയിരുന്നു.
Content Highlights: South Korean district offers money for couples to date and marry
Published: 20 Nov 2024, 10:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented