
ബിടൗണിലെ പ്രശസ്ത ഡിസൈനറാണ് സബ്യസാചി മുഖർജി. വസ്ത്രങ്ങൾക്കു പുറമെ വ്യത്യസ്ത ശൈലിയിലുള്ള ആഭരണങ്ങളും സബ്യസാചിയുടെ ബ്രാൻഡ് പുറത്തിറക്കുന്നുണ്ട്. ഇപ്പോഴിതാ ഉത്തരേന്ത്യൻ സ്ത്രീകൾ വിവാഹശേഷം ധരിക്കുന്ന മംഗൽസൂത്ര ക്യാംപയിന്റെ പേരിൽ ട്രോളുകൾക്ക് ഇരയായിരിക്കുകയാണ് സബ്യസാചി.
ഇന്റിമേറ്റ് ഫൈൻ ജ്വല്ലറി എന്ന പേരിലാണ് സബ്യസാചി തന്റെ പുതിയ മംഗൽസൂത്ര കളക്ഷൻ പുറത്തുവിട്ടത്. മൂന്നുലക്ഷത്തിനടുത്താണ് മംഗൽസൂത്രയുടെ വില. മംഗൽസൂത്ര ധരിച്ചു നിൽക്കുന്ന മോഡലുകളുടെ ചിത്രവും സബ്യസാചി പങ്കുവെച്ചിരുന്നു. എന്നാൽ ചിത്രങ്ങളിലെ മോഡലുകളുടെ വസ്ത്രധാരണം അനുചിതമായെന്നാണ് പലരുടെയും കമന്റുകൾ.
പരസ്യം അശ്ലീലമായെന്നും സംസ്കാരത്തോടും വികാരങ്ങളോടുമുള്ള ചോദ്യം ചെയ്യലായെന്നും ചിലർ പറഞ്ഞു. മംഗൽസൂത്രയാണോ അതോ അടിവസ്ത്രമാണോ പരസ്യം ചെയ്യാൻ ഉദ്ദേശിച്ചതെന്നും ചോദിച്ചവരുണ്ട്. മനോഹരമായ മംഗൽസൂത്ര പരസ്യം ചെയ്യാൻ മറ്റുവഴി സ്വീകരിക്കാമെന്നും നഗ്നതയും അശ്ലീലവുമാണോ മംഗൽസൂത്ര വിൽക്കാൻ സ്വീകരിക്കേണ്ടിയിരുന്നത് എന്നും വിമർശകർ ചോദിക്കുന്നു.
അതേസമയം സബ്യസാചിയെ അനുകൂലിച്ച് കമന്റ് ചെയ്യുന്നവരുമുണ്ട്. മംഗൽസൂത്ര ഒരു ആഭരണം മാത്രമായി കണക്കാക്കിയാൽ ഈ പ്രശ്നം തോന്നില്ലെന്നാണ് അവരുടെ വാദം. മനോഹരമായ ചിത്രങ്ങളാണെന്നും തന്റെ ഉത്പന്നം ഏതു രീതിയിൽ പരസ്യം ചെയ്യണമെന്ന് ഉടമയുടെ സ്വാതന്ത്ര്യമാണെന്നും അനുകൂലികൾ പറയുന്നു.
അതിനിടെ പാട്രിയാർക്കിയുടെ ഭാഗമായ മംഗൽസൂത്ര പോലുള്ള ആശയങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് വാദിക്കുന്നവരുമുണ്ട്.
Content Highlights: Sabyasachi trolled for viral mangalsutra campaign
Published: 28 Oct 2021, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented