ലോകം മുഴവന്‍ മാതൃകയാക്കിയ കുടംബമെന്ന വിളിപ്പേര്. ആരെയും അത്ഭുതപ്പെടുത്തുന്ന പ്രണയകഥ. 1989-ല്‍ ഷിക്കാഗോയിലെ നിയമസ്ഥാപനത്തില്‍വെച്ച് മൊട്ടിട്ട പ്രണയം രണ്ട് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം വിവാഹത്തിലേക്ക്. ബരാക് ഒബാമയെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റും ഭാര്യ മിഷേല്‍ ഒബാമയും അമേരിക്കക്കാര്‍ക്ക് എന്നും അവരുടെ റൊമാന്റിക് മോഡലായിരുന്നു.

To advertise here,

കഴിഞ്ഞ കുറച്ചുകാലമായി പൊതുചടങ്ങുകളില്‍നിന്ന് മിഷേല്‍ വിട്ടുനിന്നതോടെ ദമ്പതികള്‍ വേര്‍പിരിയുന്നുവെന്ന ആഭ്യൂഹവും ഉയര്‍ന്നു. നേരത്തെ യു.എസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ സംസ്‌കാര ചടങ്ങിലും ഇപ്പോള്‍ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും മിഷേലിനെ കാണാതിരുന്നതോടെയാണ് ഇവരുടെ വേര്‍പിരിയിലിനേക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചത്. ഇരുചടങ്ങിലും ബരാക് ഒബാമ പങ്കെടുക്കുകയും ചെയ്തിരുന്നു.

മിഷേല്‍ പങ്കെടുക്കാത്തത് ഒബാമയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഇരുവരുടേയും വേര്‍പിരിയല്‍ വാര്‍ത്ത അവാസ്ഥവമാണെന്നും ഒബാമ അനകൂലികള്‍ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം കൊണ്ടാവാം മിഷേൽ പങ്കെടുക്കാത്തതെന്നും വ്യക്തിപരമായി ഒന്നുമില്ലെന്നും ഇവര്‍ പറയുന്നുണ്ട്. എന്നാല്‍, വിവാദങ്ങളെ വിടാതെ പിന്‍തുടരുകയാണ് സോഷ്യല്‍മീഡിയ.

എന്നാൽ കിംവദന്തികളുടെ മുനയൊടിക്കുന്നതാണ് ഏറ്റവും പുതിയ വാർത്ത. മിഷേലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഒബാമ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതാണ് പുതിയ സംഭവം. ഈ പോസ്റ്റിന് ഇതിന്, ലവ് യു ഹണി എന്ന മിഷേലിന്റെ കമന്റുമുണ്ട്. ഇതോടെയാണ് പ്രചരിക്കുന്ന വേർപിരിയൽ വാർത്തകൾക്ക് തിരിച്ചടിയേറ്റിരിക്കുന്നത്.