റെഡ് കാർപ്പറ്റിൽ ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടെ നടി നികിത റാവലിന് നേരിടേണ്ടി വന്നത് തികച്ചും അപ്രതീക്ഷിതവും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ഒരു അനുഭവം. പൊതുവേദിയിൽ ഒരു ആരാധിക പെട്ടെന്ന് കയറിവന്ന് നടിയുടെ ചുണ്ടിൽ ബലമായി ചുംബിച്ചു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ആരാധകർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ നികിത റാവൽ റെഡ് കാർപ്പറ്റിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയും പുഞ്ചിരിയോടെയും പോസ് ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് ഒരു വനിതാ ആരാധിക സെൽഫിയെടുക്കാൻ നടിയുടെ അടുത്തേക്ക് എത്തുന്നത്. ആരാധകരുടെ അഭ്യർഥന മാനിക്കുന്നത് പതിവായതിനാൽ നികിതയും സന്തോഷത്തോടെ സെൽഫിക്ക് സമ്മതിക്കുകയും അവർക്കൊപ്പം പോസ് ചെയ്യുകയും ചെയ്തു.
എന്നാൽ, കാര്യങ്ങൾ പെട്ടെന്നാണ് മാറിമറിഞ്ഞത്. സെൽഫിയെടുത്തശേഷം ഈ ആരാധക ആദ്യമൊന്ന് നടിയുടെ കവിളിൽ ഉമ്മവെച്ചു. അതിനു പിന്നാലെ ഒട്ടും പ്രതീക്ഷിക്കാതെ, നികിതയെ അടുത്തുപിടിച്ച് നിർത്തി ബലമായി അവരുടെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു.
പെട്ടെന്നുണ്ടായ ഈ പ്രവൃത്തിയിൽ അവർ തീർത്തും അസ്വസ്ഥയായി. അസ്വസ്ഥയായ നികിത അവരെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും ആ ആരാധിക നടിയുടെ കൈയിൽ മുറുകെ പിടിച്ച് വീണ്ടും കവിളിൽ ചുംബിച്ചശേഷമാണ് അവിടെ നിന്ന് പോയത്. ക്യാമറകൾക്ക് മുന്നിൽ ഇത്തരത്തിലെ അനാവശ്യമായ ഈ പെരുമാറ്റത്തിൽ നടി വളരെയധികം ബുദ്ധിമുട്ടുന്നത് വീഡിയോയിൽ കാണാം.
വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സെലിബ്രിറ്റികളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും സുരക്ഷയെയും കുറിച്ച് വീണ്ടും വലിയ ചർച്ചകൾക്ക് ഇത് വഴിവെച്ചിരിക്കുകയാണ്. സ്‌നേഹപ്രകടനത്തിന്റെ പേരിൽ വ്യക്തിപരമായ അതിരുകൾ ലംഘിക്കുന്നത് തെറ്റാണെന്നും ഇത് തീർത്തും അനാദരവാണെന്നും ആളുകൾ പറയുന്നു.. 'ഫാൻ' എന്ന വ്യാജേന ആർക്കും ആരെയും അപമാനിക്കാം എന്ന അവസ്ഥ മാറണമെന്നും പൊതുപരിപാടികളിൽ ഇത്തരം സംഭവങ്ങൾ തടയാൻ സുരക്ഷ ശക്തമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള നടിയാണ് നികിത റാവൽ. 'ഗരം മസാല', 'ബ്ലാക്ക് ആൻഡ് വൈറ്റ്', 'മിസ്റ്റർ ഹോട്ട് മിസ്റ്റർ കൂൾ', 'ദി ഹീറോ-അഭിമന്യു', 'അമ്മ കി ബോലി', 'ക്യൂട്ട് കമീന' തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2012-ൽ 'തിമ്പ' എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരുന്നു. അർഷാദ് വാർസി, ചുങ്കി പാണ്ഡെ എന്നിവർക്കൊപ്പം അഭിനയിക്കുന്ന 'റോട്ടി കപ്ഡാ ഔർ റൊമാൻസ്' ആണ് നടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.
Content Highlights: A female fan forcefully kissed actress Nikita Rawal on the lips during a red carpet event., The video went viral on social media, sparking outrage and debates over celebrity personal space and security., Nikita Rawal expressed visible discomfort during the unexpected incident., Public demands stronger security measures for celebrities at public appearances., Nikita Rawal is known for her work in Bollywood and South Indian films, with upcoming project 'Roti Kapda Aur Romance'.
Published: 09 Aug 2026, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented