
വേദിയില്‍ സംഘനൃത്തം തകര്‍ത്തു നടക്കുന്നതിനിടെ സംഘത്തിലെ ഒരാള്‍ അതിനിടയിലിരുന്ന് തന്നെ ഉറങ്ങിയാലോ? ചൈനയിലെ ഒരു നൃത്തപരിപാടിയ്ക്കിടെ സ്റ്റേജിലിരുന്ന് ഉറങ്ങുന്ന കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കുറച്ച് കൊച്ചുപെണ്‍കുട്ടികള്‍ പിങ്ക് നിറമുള്ള ഡ്രെസ്സും മനോഹരമായ മേക്കപ്പുമെല്ലാം അണിഞ്ഞ് നൃത്തം ചെയ്യുന്നതാണ് രംഗം. ഇതിനിടയിലാണ് സംഘത്തിലെ ഒരു പെണ്‍കുട്ടി ഉറങ്ങിപോകുന്നത്. ഒപ്പമുള്ള ഡാന്‍സിങ് പാര്‍ട്ണര്‍ അവളെ പലതവണ ഉണര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് കണ്ട് സദസ്സിലുള്ളവര്‍ ചിരിക്കുന്നതും ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നതുമെല്ലാം വീഡിയോയിലുണ്ട്.
സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റാണ് ഈ രസകരമായ വീഡിയോയും വാര്‍ത്തയും പുറത്തുവിട്ടത്. ഉച്ചസമയത്തെ ഉറക്കം ഡാന്‍സ് പ്രാക്ടീസ് കാരണം നഷ്ടമായതാണ് പെണ്‍കുട്ടിയെ പെര്‍ഫോമന്‍സിനിടെ ഉറക്കികളഞ്ഞതെന്നാണ് വീഡിയോ കണ്ട പലരുടയും കമന്റുകള്‍. നാല് ലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
Content Highlights: Little girl in China sleep during dance performance viral video
Published: 01 Apr 2021, 11:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented