
ബിസിനസുകാരനും ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവുമായ സഞ്ജയ് കപൂറിന്റെ മരണം അപ്രതീക്ഷിതമായിരുന്നു. യുകെയില്‍ പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏഴ് ദിവസത്തിനുശേഷം ഡല്‍ഹിയിലാണ് സഞ്ജയ്‌യുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മൂത്ത മകന്‍ കിയാന്‍ സഞ്ജയ്‌യുടെ ചിതയ്ക്ക് തീകൊളുത്തി.
ഇതിന് പിന്നാലെ സഞ്ജയുടെ കോടിക്കണക്കിന് രൂപ മൂല്യമുള്ള സ്വത്തിന്‍റെ ഭാവിയെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഏകദേശം 10,300 കോടി രൂപ (1.2 ബില്യണ്‍ ഡോളര്‍) വിലമതിക്കുന്നതാണ് അദ്ദേഹത്തിന്റെ സ്വത്ത്. ഓട്ടോമോട്ടീവ് ടെക്‌നോളജി കമ്പനിയായ സോണ കോംസ്റ്റാറിന് സഞ്ജയ് മരിക്കുമ്പോള്‍ നാല് ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 31,000 കോടി രൂപ) വിപണി മൂലധനം ഉണ്ടായിരുന്നു. ഇന്ത്യ, ചൈന, മെക്‌സിക്കോ, സെര്‍ബിയ, അമേരിക്ക എന്നിവിടങ്ങളില്‍ സോണ കോംസ്റ്റാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചിരുന്നു. ഇത് കമ്പനിയെ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളുടെ ആഗോള വിതരണക്കാരാക്കി മാറ്റുകയും ചെയ്തു.
സഞ്ജയുടെ മരണശേഷം ബിസിനസില്‍ തുടര്‍ച്ച ഉറപ്പുനല്‍കുന്ന ഒരു പൊതു പ്രസ്താവന സോണ കോംസ്റ്റാര്‍ പുറത്തിറക്കി, കൂടാതെ സഞ്ജയ് കപൂറിന് ആദരം അര്‍പ്പിക്കുകയും ചെയ്തു. എന്നിരുന്നാലും സഞ്ജയ്‌യുടെ പിന്‍ഗാമിയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. മൂന്ന് തവണ വിവാഹം കഴിച്ച സഞ്ജയ്ക്ക് രണ്ട് ബന്ധങ്ങളിലായി മൂന്ന് കുട്ടികളാണുള്ളത്. രണ്ടാം ഭാര്യയായ കരിഷ്മ കപൂറില്‍ സമൈറ, കിയാന്‍ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. സമൈറയ്ക്ക് 20ഉം കിയാന് 14ഉം വയസാണ് പ്രായം. കരിഷ്മയുമായി വേര്‍പിരിഞ്ഞശേഷം വിവാഹം ചെയ്ത പ്രിയ സച്ച്‌ദേവില്‍ ഒരു മകനുണ്ട്. ആറ് വയസുകാരനായ അസാരിയാസ്. വിക്രം ചത്‌വാളുമായുള്ള മുന്‍ വിവാഹത്തില്‍ പ്രിയയ്ക്കുണ്ടായ മകളുടെ രണ്ടാനച്ഛന്‍ കൂടിയാണ് സഞ്ജയ്.
1956-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം, മാതാപിതാക്കളുടെ വിവാഹബന്ധം പരിഗണിക്കാതെ തന്നെ കുട്ടികള്‍ക്ക് പിതാവിന്റെ സ്വത്തിലെ ഓഹരിക്ക് അര്‍ഹതയുണ്ട്. എന്നാല്‍, ഒരു വില്‍പത്രത്തിന് ഇത് മാറ്റാനാകും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത് 'വില്‍പത്രം' സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല എന്നാണ്.
'വില്‍പത്രം' ഉണ്ടെങ്കില്‍ സ്വത്ത് പല ഭാഗങ്ങളായി വിഭജിക്കപ്പെടാം. ഇത് ചില അവകാശികളെ ഒഴിവാക്കാനുള്ള സാധ്യതയും സൃഷ്ടിക്കുന്നു. എന്നാല്‍ 'വില്‍പത്രം' ഇല്ലെങ്കില്‍ സ്വത്ത് പ്രധാനമായും അദ്ദേഹത്തിന്റെ നിയമാനുസൃത അവകാശികള്‍ക്കിടയില്‍, അതായത് അദ്ദേഹത്തിന്റെ സ്വന്തം മക്കള്‍ക്കും നിലവിലെ ഭാര്യ പ്രിയ സച്ച്ദേവിനുമായി പങ്കുവെയ്ക്കും.
നേരത്തെ വിവാഹമോചന സമയത്ത് കോടിക്കണക്കിന് രൂപ മൂല്യമുള്ള സ്വത്തുക്കള്‍ കരിഷ്മയ്ക്കും മക്കള്‍ക്കും സഞ്ജയ് നീക്കിവെച്ചിരുന്നു. സമൈറയ്ക്കും കിയാനും 14 കോടി രൂപ വീതമുള്ള ബോണ്ടുകളും 10 ലക്ഷം രൂപയുടെ പ്രതിമാസ വരുമാനവും നീക്കിവച്ചു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള ജീവനാംശ കരാര്‍ പ്രകാരം കരിഷ്മയ്ക്ക് സഞ്ജയുടെ പിതാവിന്റെ മുംബൈയിലെ വീടും രണ്ട് കുട്ടികളുടെയും പൂര്‍ണ്ണ കസ്റ്റഡിയും ലഭിച്ചു. ഇത് കുട്ടികളുടെ സംരക്ഷണത്തിനും വിവാഹമോചനാനന്തരമുള്ള ജീവനാംശത്തിനും മാത്രമുള്ളതാണ്. അതേസമയം കപൂറിന്റെ കോര്‍പ്പറേറ്റ്, വ്യക്തിഗത സമ്പത്തിന്റെ വലിയൊരു ഭാഗം സമൈറയ്ക്കും കിയാനും ലഭിക്കുമോ എന്നത് അനിശ്ചിതത്വത്തിലാണ്. അത് സാധുവായ വില്‍പത്രത്തേയും അതിലെ ഉള്ളടക്കങ്ങളെയും ആശ്രയിച്ചിരിക്കും.
Content Highlights: karisma kapoors son will be successor of sunjay kapurs business
Published: 21 Jun 2025, 10:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented