നിങ്ങൾ അത്രയധികം സ്‌നേഹിക്കുന്ന പങ്കാളിയുടെ അടുത്ത് ഇരിക്കുമ്പോഴും, അപരിചിതമായ എന്തോ ഒരു ഒറ്റപ്പെടൽ എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ? അത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കാര്യമാണ്, അധികമാരും ഇത് പുറത്തുപറയണവുമെന്നില്ല. കാരണം, ഒരു ബന്ധം പുറമെ നിന്ന് സന്തോഷകരമായി തോന്നുന്നുവെങ്കിലും, അത് പൂർണ സംതൃപ്തി നൽകുന്ന ഒന്നായിരിക്കണമെന്നില്ല.

To advertise here,

മിക്ക ഇന്ത്യക്കാരും തങ്ങളുടെ പങ്കാളികളുമായി സന്തോഷകരമായ ബന്ധമാണെന്ന് പറയുമെങ്കിലും, വലിയൊരു വിഭാഗം ആളുകൾ തങ്ങൾക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്നുണ്ടെന്ന് സമ്മതിക്കുന്നു. രാജ്യവ്യാപകമായി നടത്തിയ ഒരു പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഒരാളോടൊപ്പം ജീവിതം പങ്കിടുന്നതും അവരുമായി വൈകാരികമായ ബന്ധം പുലർത്തുന്നതും രണ്ടാണ് എന്നാണ് ഇത് അർത്ഥമാക്കുന്നത്. ഈ വ്യത്യാസം ഒരാളുടെ മാനസികാരോഗ്യത്തെ ആഴത്തിൽ ബാധിക്കുമെന്ന് മനോരോഗ വിദഗ്ദ്ധർ പറയുന്നു.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ 1,510 പേരിലായി നടത്തിയ ഐപിഎസ്ഒഎസ് (IPSOS) സർവേ പ്രകാരമാണ് ഈ കണക്കുകൾ പുറന്നുവന്നത്. 92% ഇന്ത്യക്കാരും തങ്ങളുടെ നിലവിലെ ബന്ധത്തിൽ സന്തോഷമുള്ളവരാണ്. എന്നാൽ അതേസമയം തന്നെ, 57% ആളുകൾ സ്‌നേഹനിധിയായ ഒരു പങ്കാളിയുണ്ടായിട്ടും തങ്ങൾക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്നുണ്ടെന്ന് സമ്മതിക്കുന്നു. ഈ വ്യത്യാസം വ്യക്തമാക്കുന്നത്, ബന്ധങ്ങളിലെ സംതൃപ്തിയും വൈകാരികമായ പൂർണ്ണതയും ഒന്നല്ല എന്നാണ്.

ഒരു വ്യക്തിക്ക് പങ്കാളിയോടൊപ്പം ഒരു വീടും കിടപ്പുമുറിയും ദിനചര്യകളും പങ്കിടാൻ സാധിച്ചേക്കാം, എന്നാൽ മാനസികമായി അവർ പലപ്പോളും ശ്രദ്ധിക്കപ്പെടാതെയും മനസ്സിലാക്കപ്പെടാതെയും പോകാം.

മനശാസ്ത്രപരമായി ഈ പ്രതിഭാസം അടുത്ത ബന്ധങ്ങളിലെ ഹാപ്പിനസ് പാരഡോക്‌സ്' എന്ന് വിദഗ്ദ്ധർ വിളിക്കുന്ന അവസ്ഥയുമായി ഒത്തുപോകുന്നു. മനുഷ്യർ കേവലം കൂട്ട് മാത്രമല്ല ആഗ്രഹിക്കുന്നത്, മറിച്ച് ആഴത്തിലുള്ള വൈകാരികമായ അടുപ്പം കൂടിയാണ്, തങ്ങൾ ശരിക്കും ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും മനസ്സിലാക്കപ്പെടുന്നുണ്ടെന്നുമുള്ള തോന്നൽ അത്യാവശ്യമാണ്.

ഈ അടിസ്ഥാനപരമായ ആവശ്യകത നിറവേറ്റപ്പെടാതെ വരുമ്പോൾ, പങ്കാളി ഒപ്പമുണ്ടെങ്കിൽ പോലും ഒറ്റപ്പെടൽ തുടരാം. ഇത് മനഃശാസ്ത്രജ്ഞർ 'അടുത്തുള്ളപ്പോഴുള്ള വൈകാരിക ഒറ്റപ്പെടൽ' (Emotional Isolation Within Proximity) എന്ന് വിളിക്കുന്ന അവസ്ഥയ്ക്ക് കാരണമാകുന്നുവെന്നാണ് ഈ സർവേ വ്യക്തമാക്കുന്നത് പങ്കാളികൾ തമ്മിലുള്ള വൈകാരിക അകൽച്ചയാണ്.

പങ്കെടുത്തവരിൽ 84% പേരും ലൈംഗികമായി തൃപ്തരാണെന്ന് പറഞ്ഞെങ്കിലും, 25% ആളുകൾക്ക് മാത്രമാണ് തങ്ങളുടെ ബന്ധത്തിൽ യാതൊരു കുറവുമില്ല എന്ന് വെളിപ്പെടുത്തിയത്. മികച്ച ആശയവിനിമയവും ജീവിതത്തിൽ കൂടുതൽ ആവേശവും ശാരീരിക അടുപ്പവുമെല്ലാം ആളുകൾ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.

പലരെയും സംബന്ധിച്ച്, ഈ കുറവുകൾ പ്രണയവുമായോ ആകർഷണവുമായോ മാത്രം ബന്ധപ്പെട്ടതല്ല. മറിച്ച് പരസ്പരം തുറന്നു സംസാരിക്കാനും, വികാരങ്ങൾ പങ്കുവെക്കാനും, ആഴത്തിൽ മനസ്സിലാക്കാനുമുള്ള അവസരങ്ങളുടെ അഭാവമാണ് അവരെ ഇത്തരം ഒരു ഒറ്റപ്പെടലിലേക്ക് നയിക്കുന്നത്.