
കുഞ്ഞിനെ നഷ്ടപ്പെട്ടതിനെക്കുറിച്ചും ആ തകർച്ചയെ മറികടന്നതിനെക്കുറിച്ചും തുറന്നുപറയാൻ തയ്യാറായതിന് സൂപ്പർ മോഡലായ ക്രിസി ടെയ്ഗനെ അഭിനന്ദിച്ചും നന്ദി പറഞ്ഞും അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഹിലരി ക്ലിന്റൺ. ഇത്തരത്തിൽ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ടെയ്ഗന്റെ ഈ തുറന്നു പറച്ചിൽ ആശ്വാസം പകരുമെന്നും മുന്നോട്ട് പോകാൻ പ്രതീക്ഷ നൽകുമെന്നുമാണ് ഹിലരി ക്ലിന്റൺ പറഞ്ഞത്.
ഈയടുത്താണ് തന്റെ ജീവിതത്തിലെ ദുരന്തവാർത്തയെ പറ്റി ടെയ്ഗൻ സോഷ്യൽമീഡിയയിലൂടെ തുറന്നു പറഞ്ഞത്. ' ഞങ്ങൾക്ക് രക്തസ്രാവം തടയാൻ കഴിയുന്നുണ്ടായിരുന്നില്ല. ബാഗുകണക്കിന് രക്തമാണ് നൽകേണ്ടി വന്നത്.' ഡോക്ടർമാർ ടെയ്ഗാനോട് പറഞ്ഞത് ഇങ്ങനെ. രക്തസ്രാവവും പ്ലാസെന്റയുടെ ബലക്കുറവും മൂലം താരത്തെ നേരത്തെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 'ഞങ്ങൾ തകർന്നു പോയി, കേൾക്കുമ്പോൾ നിങ്ങൾക്ക് ഇത്രയും വേദന അനുഭവപ്പെടുമ്പോൾ ഞങ്ങൾ എത്രമാത്രം വേദന അനുഭവിച്ചുവെന്ന് നിങ്ങൾക്ക് ഊഹിക്കാനാവില്ല.' ടെയ്ഗൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്.
ടെയ്ഗന്റെ കുറിപ്പ് ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടാണ് ഹിലരി ക്ലിന്റൺ താരത്തെ അഭിനന്ദിക്കുന്നത്. ഇത്തരത്തിൽ ഹൃദയം തകർക്കുന്ന ഒന്നിനെ പറ്റി തുറന്നു പറയാൻ ധൈര്യം കാണിച്ചതിന് നിങ്ങളോട് ഞാൻ നന്ദി പറയുന്നു. ഇതേ വേദനയിലൂടെ കടന്നു പോകുന്ന കുടുംബങ്ങൾക്ക് ഈ തുറന്നു പറയൽ ഒരു ആശ്വാസമായിരിക്കും.' ക്ലിന്റൺ കുറിച്ചു.
കുഞ്ഞിനെ നഷ്ടമായി ആഴ്ചകളോളം ടെയ്ഗൻ സോഷ്യൽ മീഡിയയിൽ നിന്നെല്ലാം വിട്ടു നിന്നിരുന്നു. 2016 ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റണിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ടെയ്ഗനും പങ്കാളിയായിരുന്നു.
Content Highlights:Hillary Clinton has thanked Chrissy Teigen for Starting Hard Conversation on Baby Loss
Published: 31 Oct 2020, 11:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented