ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം 2023 മാര്‍ച്ച് 16-നായിരുന്നു ഐവര്‍ മക്രേയും അലാനയും തമ്മിലുള്ള വിവാഹം നടന്നത്.

ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ പിതൃസഹോദരപുത്രിയും പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ അലാന പാണ്ഡെ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു. ഭർത്താവ് ഐവർ മക്രേയ്ക്കൊപ്പം രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന സന്തോഷവാർത്ത അലാന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മനോഹരമായ ഒരു വീഡിയോയിലൂടെയാണ് അലാനയും ഐവറും ഈ വാർത്ത പുറത്തുവിട്ടത്. ഒരു മനോഹരമായ പൂന്തോട്ടത്തിലൂടെ തന്റെ ആദ്യത്തെ മകൻ റിവറിനൊപ്പം നടന്നുനീങ്ങുന്ന വീഡിയോയാണ് അലാന പങ്കുവെച്ചത്. തുടർന്ന് ഭർത്താവ് ഐവറും ഇവർക്കൊപ്പം ചേരുകയും, അലാനയുടെ വയറിൽ തൊട്ട് സ്‌നേഹം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
സോണോഗ്രാഫി ചിത്രങ്ങൾ വീഡിയോയിൽ കാണിച്ചുകൊണ്ട് 'സ്‌നേഹിക്കാൻ ഒരാൾ കൂടി' എന്നാണ് അലാന ഈ പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ ബോളിവുഡ് താരങ്ങളും അലാനയുടെ കുടുംബാംഗങ്ങളും ആശംസകളുമായി രംഗത്തെത്തി. അലാനയുടെ പോസ്റ്റ് സ്വന്തം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചുകൊണ്ട് നടി അനന്യ പാണ്ഡെ റെഡ് ഹാർട്ട് ഇമോജികളോടെ തന്റെ സന്തോഷം പങ്കുവെച്ചത്.
അലാനയുടെ അമ്മ ഡിയാനെ പാണ്ഡെ 'രണ്ടാമതും മുത്തശ്ശിയാകാൻ പോകുന്നു, ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ' എന്ന് കുറിച്ചു. കൂടാതെ നടികളായ മൃണാൾ ഠാക്കൂർ, അലിസെ അഗ്‌നിഹോത്രി, അലിയ കശ്യപ് തുടങ്ങിയ പ്രമുഖരും ദമ്പതികൾക്ക് ആശംസകൾ നേർന്നു.
ദീർഘകാലത്തെ പ്രണയത്തിന് ശേഷം 2023 മാർച്ച് 16-നായിരുന്നു ഐവർ മക്രേയും അലാനയും തമ്മിലുള്ള വിവാഹം നടന്നത്. 2024-ലാണ് ഇവർക്ക് ആദ്യ കുഞ്ഞായ റിവർ ജനിക്കുന്നത്.
കരൺ ജോഹർ നിർമ്മിച്ച് പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങിയ 'ദി ട്രൈബ്' എന്ന റിയാലിറ്റി പരമ്പരയിലൂടെ അലാന സ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചിരുന്നു.
Content Highlights: Alanna Panday and husband Ivor McCray announced they are expecting their second child., The couple shared an adorable video on Instagram featuring their first son, River, and sonography images., Family members including cousin Ananya Panday and mother Deanne Panday extended heartfelt congratulations.
Published: 09 Aug 2026, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented