
മിക്ക രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അത്യാവശ്യങ്ങള്‍ക്കു പുറത്തുപോകുന്നതൊഴിച്ചാല്‍ ബാക്കി സമയം മുഴുവന്‍ വീടുകള്‍ക്കുള്ളിലാണ്. സുഹൃത്തുക്കളെ കാണാതെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുന്നത് ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുകയാണ് പലരും. പ്രായമേറിയവരിലും ഈ മാറ്റം സമ്മര്‍ദം ചെലുത്തുന്നുണ്ട്. കരുതലും സ്‌നേഹവും പരിചരണവുമൊക്കെയാണ് ഈ കാലത്തെ അതിജീവിക്കാന്‍ വേണ്ടത്. ഇത്തരത്തില്‍ തൊണ്ണൂറ്റിമൂന്നുകാരനായ തന്റെ അയല്‍ക്കാരന്‍ അപ്പൂപ്പന് ഒരഞ്ചുവയസ്സുകാരി കരുതലോടെ അയച്ച കത്താണ് വൈറലാകുന്നത്.
മുത്തച്ഛന് കുഞ്ഞ് അയല്‍ക്കാരിയുടെ സ്‌നേഹാന്വേഷണ കത്ത് എന്ന പേരില്‍ ഒരു ട്വിറ്റര്‍ ഉപയോക്താവാണ് കത്ത് പോസ്റ്റ് ചെയ്തത്. കിരാ എന്ന പെണ്‍കുട്ടി അയച്ച കത്തും അതിന് മുത്തച്ഛനായ റോണ്‍ അയച്ച മറുപടിയും പോസ്റ്റിലുണ്ട്. '' എന്റെ തൊണ്ണൂറ്റിമൂന്നുകാരനായ മുത്തച്ഛന്‍ ഐസൊലേഷനില്‍ കഴിയുകയാണ്. അദ്ദേഹത്തിന് അഞ്ചുവയസ്സുള്ള അയല്‍ക്കാരിയില്‍ നിന്ന് ഏറ്റവും മനോഹരമായ കത്ത് ലഭിച്ചിരിക്കുകയാണ്. അദ്ദേഹം അതിനു മറുപടിയും നല്‍കി.''- എന്നു പറഞ്ഞാണ് കത്തുകള്‍ പങ്കുവച്ചിരിക്കുന്നത്.
'' ഹലോ എന്റെ പേര് കിരാ എന്നാണ്, എനിക്ക് അഞ്ചു വയസ്സാണ്. കൊറോണ വൈറസ് കാരണം എനിക്ക് വീടിനുള്ളില്‍ കഴിഞ്ഞേ പറ്റൂ. നിങ്ങള്‍ ഒ.കെയാണോ എന്ന് എനിക്കറിയണമെന്നുണ്ട്. നിങ്ങള്‍ തനിച്ചല്ലെന്ന് ഓര്‍മപ്പെടുത്താനാണ് ഈ കത്ത്. കഴിയുമെങ്കില്‍ മറുപടി അയക്കൂ. ''- എന്നായിരുന്നു പെണ്‍കുട്ടി മുത്തച്ഛന് അയച്ച കത്ത്. ഇതിന് അദ്ദേഹത്തിന്റെ വക സ്നേഹത്തിൽ ചാലിച്ച മറുപടിയും ലഭിച്ചു.
തന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ച് കത്തയച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഐസൊലേഷനില്‍ കഴിയുമ്പോള്‍ ലഭിക്കുന്ന ഈ കരുതലിന് നന്ദിയുണ്ടെന്നും മുത്തച്ഛന്‍ കുറിച്ചു. കൊറോണ വൈറസ് ഗുരുതരമായി പടരുകയാണെന്നും അതില്‍ നിന്ന് എല്ലാവര്‍ക്കും പുറത്തുകടക്കാന്‍ വൈകാതെ കഴിയട്ടെയെന്നും അദ്ദേഹം കത്തിലെഴുതി. കത്തിനൊപ്പം തനിക്ക് സമ്മാനിച്ച മഴവില്ലിന്റെ ചിത്രം ജനലില്‍ പതിക്കുമെന്നും രണ്ടുപേര്‍ക്കും ഉടന്‍ ഐസൊലേഷനില്‍ നിന്ന് മുക്തരാകാന്‍ കഴിയട്ടെയെന്നും അദ്ദേഹം എഴുതി.
നിരവധി പേരാണ് ഇരുവരുടേയും എഴുത്തുകള്‍ ഹൃദയത്തില്‍ തൊടുന്നുവെന്നു പറഞ്ഞ് കമന്റ് ചെയ്തത്. അഞ്ചു വയസ്സുകാരിയും തൊണ്ണൂറ്റിമൂന്നുകാരനും സുഹൃത്തുക്കളാവുന്നതില്‍ സന്തോഷം തോന്നുന്നുവെന്നും ലോക്ക്ഡൗണ്‍ കാലം വേഗം അവസാനിച്ച് ഇരുവര്‍ക്കും ഒന്നിച്ചിരിക്കാന്‍ കഴിയട്ടെയെന്നും പോകുന്നു കമന്റുകള്‍.
Content Highlights: 93-year-old man receives letter from 5-year-old neighbour
Published: 08 Apr 2020, 02:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented