പുതിയ ഹെയര്‍സ്റ്റൈലോടെ ലുക്ക് മാറ്റി ബോളിവുഡ് താരം വിദ്യാ ബാലന്‍. പീകോക്ക് മാഗസിന്റെ കവര്‍ ഷൂട്ടിലാണ് പുതിയ ലുക്കില്‍ നടി പ്രത്യക്ഷപ്പെട്ടത്. ഷോള്‍ഡര്‍ ലെങ്ത് ബോബ് ഹെയര്‍ കട്ടിലൂടെയാണ് വിദ്യ കൂടുതല്‍ ചെറുപ്പമായത്. പിങ്ക് നിറത്തിലുള്ള ഗൗണ്‍ കൂടിയായതോടെ താരത്തിന്റെ ഭംഗി കൂടി.

To advertise here,

സോഫ്റ്റ് ലെയറുകളുള്ള ഒതുങ്ങിയ ഹെയര്‍ കട്ടിന് ആഴവും മിഴിവും നല്‍കുന്നതിനായി നേരിയ ബ്ലോണ്ട് ഹൈലൈറ്റുകളും നല്‍കിയിട്ടുണ്ട്. ബ്ലോഔട്ട് വേവ്സ് കൂടി നല്‍കിയതോടെ ഈ ഹെയര്‍സ്‌റ്റൈല്‍ താരത്തിന്റെ പ്രായം കുറച്ചു. ഇതിനൊപ്പം തിളങ്ങുന്ന സീക്വിനുകളും മനോഹരമായ മുത്തുകളും കൊണ്ട് അലങ്കരിച്ച പിങ്ക് നിറത്തിലുള്ള ഗൗണാണ് വിദ്യ ധരിച്ചിരുന്നത്. നേര്‍ത്ത ഷോള്‍ഡര്‍ സ്ട്രാപ്പുകള്‍, ആഴത്തിലുള്ള വി-നെക്ക്ലൈന്‍, ശരീരത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആകൃതി, ഇളം പിങ്കില്‍ നിന്ന് കടും പിങ്കിലേക്ക് മാറുന്ന ഗ്രേഡിയന്റ് ഓംബ്രേ ഫിനിഷ് എന്നിവ ഈ ഔട്ട്ഫിറ്റിനുണ്ടായിരുന്നു. 

ഇതിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കാനായി അതേ ഓംബ്രേ നിറങ്ങളിലുള്ള തൂവലുകള്‍ പിടിപ്പിച്ച ഒരു സ്റ്റോള്‍ കൈകളില്‍ അണിഞ്ഞിരുന്നു. രത്‌നങ്ങള്‍ പതിപ്പിച്ച ഒരു ചോക്കറും സ്റ്റേറ്റ്‌മെന്റ് ബ്രേസ്ലെറ്റുമായിരുന്നു ആഭരണങ്ങള്‍. മസ്‌കാര പുരട്ടിയ മനോഹരമായ കണ്‍പീലികളും ബ്രൗണ്‍ അണ്ടര്‍ടോണുകളോടുകൂടിയ പിങ്ക് ഷിമ്മര്‍ ഐഷാഡോയും മുഖത്തിന്റെ ഭംഗി കൂട്ടി. ഇളം പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്ക് കൂടിയായതോടെ ഗ്ലാമര്‍ ലുക്ക് പൂര്‍ണമായി. 

ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പീകോക്ക് മാഗസിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. നെപ്പോ കിഡ്‌സ് വിദ്യയെ കണ്ടുപഠിക്കണമെന്നും അവരില്‍നിന്ന് സ്റ്റൈലിങ് ടിപ്‌സ് വാങ്ങണമെന്നും കമന്റുകളില്‍ കാണാം.